Quantcast

വ്യാജ ലൈക്കുകള്‍ കയ്യോടെ പിടികൂടാന്‍ ഇന്‍സ്റ്റഗ്രാം

വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നേരത്തെ തന്നെ കര്‍ശന നടപടി ഇന്‍സ്റ്റഗ്രാം സ്വീകരിച്ചിരുന്നു. അപ്പോഴും വ്യാജ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കുമെതിരെ ഇന്‍സ്റ്റഗ്രാമിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായിരുന്നില്ല

MediaOne Logo

Web Desk

  • Published:

    20 Nov 2018 5:53 AM GMT

വ്യാജ ലൈക്കുകള്‍ കയ്യോടെ പിടികൂടാന്‍ ഇന്‍സ്റ്റഗ്രാം
X

സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ ചെറുതല്ലാത്ത തലവേദനയാണ് സൈറ്റുകള്‍ക്കും യഥാര്‍ഥ ഉപയോക്താക്കള്‍ക്കും സൃഷ്ടിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോഴിതാ വ്യാജ ലൈക്കുകളേയും കമന്റുകളേയും ഫോളോചെയ്യലുകളേയും നിയന്ത്രിക്കാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറായിരിക്കുന്നു.

വ്യാജ ലൈക്കുകളും കമന്റുകളും കയ്യോടെ പിടികൂടുമെന്നാണ് ഇന്‍സ്റ്റഗ്രാം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയിലെ പല പേജുകളും ഇത്തരം വ്യാജ ലൈക്കുകള്‍ ഉപയോഗിച്ച് പ്രചരണം പെരുപ്പിച്ചുകാണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ നയം പുതുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍ ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍മ്മിത ബുദ്ധി(A.I)യുടെ കൂടി സഹായത്തിലായിരിക്കും ഇന്‍സ്റ്റഗ്രാം ഇത്തരം വ്യാജ ലൈക്കുകളേയും മറ്റും കണ്ടെത്തുക. ആപ്ലിക്കേഷനുകളുടേയും മറ്റും സഹായത്തില്‍ ഇത്തരത്തില്‍ വ്യാജ ലൈക്കുകള്‍ വര്‍ധിപ്പിക്കുന്നത് ശ്രദ്ധയില്‍ പെടുത്തുകയായിരിക്കും നിര്‍മ്മിത ബുദ്ധിയുടെ പ്രാഥമിക ചുമതല. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് പാസ്‌വേഡ് മാറ്റുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നിര്‍മ്മിത ബുദ്ധി വഴി നിര്‍ദ്ദേശം നല്‍കും.

Reducing Inauthentic Activity on Instagram

Recently, we've seen accounts use third-party apps to artificially grow their audience.Every day people come to Instagram to have real experiences, including genuine interactions. It is our responsibility to ensure these experiences aren't disrupted by inauthentic activity. Starting today, we will begin removing inauthentic likes, follows and comments from accounts that use third-party apps to...

വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നേരത്തെ തന്നെ കര്‍ശന നടപടി ഇന്‍സ്റ്റഗ്രാം സ്വീകരിച്ചിരുന്നു. അപ്പോഴും വ്യാജ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കുമെതിരെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശങ്ങള്‍ കൂടി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇത്തരം തട്ടിപ്പുകള്‍ തടയാനായി കൂടുതല്‍ നടപടികള്‍ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :
Next Story