ബിസിനസ് എളുപ്പമാക്കാം, ഏകജാലകത്തിലൂടെ... എന്താണ് കെ-സ്വിഫ്റ്റ്?
കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനാണ് വെബ് പോർട്ടലിന്റെ ഉപജ്ഞാതാക്കൾ

സംരംഭകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഓൺലൈൻ വെബ് പോർട്ടലാണ് കെ-സ്വിഫ്റ്റ് (കേരള സിങ്കിള്‍ വിന്‍റോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍റ് ട്രാന്‍സ്പാരന്‍റ് ക്ലിയറന്‍സ്). കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനാണ് വെബ് പോർട്ടലിന്റെ ഉപജ്ഞാതാക്കൾ. സംരംഭങ്ങൾ തുടങ്ങാനാഗ്രിഹിക്കുന്നവർക്കും നിലവിലെ സംരംഭകർക്കും ഓൺലൈനായി വിവിധ വകുപ്പുകളുടെ അനുമതിക്കായി അപേക്ഷിക്കാനും നിശ്ചിത സമയ പരിധിക്കുള്ളിൽ അവ കരസ്ഥമാക്കാനും കഴിയുന്ന വെബ് പോർട്ടൽ സംവിദാനമാണ് കെ-സ്വിഫ്റ്റ്.
കേരള സര്‍ക്കാരിന്‍റെ 14ഓളം വകുപ്പുകളുടെ നിലവിലുള്ള പോർട്ടലുകൾ സംയോജിപ്പിച്ചാണ് കെ-സ്വിഫ്റ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഏഴ് സുപ്രധാന ആക്ടുകളിൽ ഭേദഗതികൾ വരുത്തി, കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍റ് ഫെസിലിറ്റേഷന്‍ ആക്ട് എന്ന പേരിൽ രണ്ട് ആക്ടുകൾ പാസാക്കിയതിലൂടെയാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുള്ള ഈ സംരംഭം നിലവിൽ വന്നത്. അത് കൊണ്ട് തന്നെ, ഓൺലൈൻ ആയി ഏകജാലക സംവിദാനത്തിലൂടെ എല്ലാ വകുപ്പുകളിലേക്കുമായി ഒരു അപേക്ഷ മാത്രം പൂരിപ്പിച്ചു സമർപ്പിച്ചാൽ മതിയാവും.
വെബ് പോര്‍ട്ടലിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുകയും അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്തു സമർക്കുകയും ചെയ്യുന്നതോട് കൂടി പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തിയാവുന്നു. വ്യത്യസ്ത വകുപ്പുകളുടെ അനുമതികൾ സംരംഭങ്ങളുടെ പ്രത്യേകതകളെ ആശ്രയിച്ചാണ് നിജപ്പെടുത്തേണ്ടത്. അപേക്ഷയിലുള്ള വിവരങ്ങളുടെ അപൂർണ്ണതയും പിശകുകളും പൂരിപ്പിക്കുന്ന സന്ദർഭത്തിൽ തന്നെ സോഫ്റ്റ്‌വെയർ പരിശോധനക്ക് വിദേയമാകുന്നു. മാനദണ്ഡങ്ങൾക്കനുസരിച്ചല്ലാത്ത എല്ലാ വിവരങ്ങളെയും സോഫ്റ്റ് വെയർ സ്വാഭാവികമായും തള്ളിക്കളയുന്നതിനാൽ കുറ്റമറ്റ രീതിയിൽ അപേക്ഷ പൂരിപ്പിക്കാൻ കഴിയുന്നു.
അപേക്ഷ സമർപ്പിച്ച ശേഷം ഓൺലൈൻ ആയി പുരോഗതി വിലയിരുത്താൻ കഴിയുന്ന ട്രാക്കിങ് സംവിദാനവും സമയാസമയങ്ങളിൽ വിവരങ്ങൾ അറിയിക്കുന്ന എസ്.എം.എസ് / മെയിൽ/ ഡാഷ്‌ബോർഡ് വിനിമയ രീതികളും കെ-സ്വിഫ്റ്റിന്‍റെ പ്രത്യേകതകളാണ്. 30 ദിവസത്തെ സമയ പരിധിക്കുള്ളിൽ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കപ്പെട്ടില്ലെങ്കിൽ, അപേക്ഷകന് അനുമതി ലഭിച്ചു എന്ന വിവരം മെയിൽ/ എസ്.എം.എസ്/ ഡാഷ്‌ബോർഡ് മുഖാന്തിരം സോഫ്റ്റ്‌വെയർ സ്വയം അറിയിക്കുന്നതാണ്. അപേക്ഷകനാവശ്യമായ ഫീസുകളും ചാർജുകളും ഇ ട്രഷറിയിലൂടെയോ / ഫെഡറൽ ബാങ്ക് ഗേറ്റ് വേയിലൂടെയോ ഒന്നിച്ചടക്കാൻ കഴിയുന്ന സംവിധാനം കെ-സ്വിഫ്റ്റില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഏകജാലക സംവിധാനങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും സേവനങ്ങൾക്കും സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും വ്യവസ്ഥാപിത ഓഫീസിൽ സംവിദാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഡിജിറ്റൽ അനുമതി പത്രങ്ങളും ലൈസൻസുകളും വിരൽത്തുമ്പിൽ ലഭ്യവാവുന്ന ആകർഷണീയമായ ഓൺലൈൻ പോർട്ടൽ ആയി നമുക്ക് കെ-സ്വിഫ്റ്റിനെ സ്വീകരിക്കാം.
Adjust Story Font
16

