സെറീന വില്യംസിനെതിരെ വംശീയ കാർട്ടൂണുമായി പത്രം; ലോക വ്യാപക പ്രതിഷേധം
യു.എസ് ഓപ്പണിൽ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെ സെറീന വില്യംസിനെ വംശീയമായി അവതരിപ്പിച്ച് ഓസ്‌ട്രേലിയൻ പത്രം ഹെറാൾഡ് സൺ പത്രത്തിനെതിരെ ലോക വ്യാപക പ്രതിഷേധം. റുപർട് മർഡോക്കിന് കീഴിലുള്ള ടാബ്ലോയിഡ് പത്രമാണ് ഹെറാൾഡ് സൺ. മത്സരത്തിൽ പരാജയപ്പെട്ട സെറീന വില്യംസ് ദേഷ്യപ്പെട്ട് കോർട്ടിൽ നിന്ന് അലറി വിളിക്കുന്ന രൂപത്തിലാണ് കാർട്ടൂൺ വരച്ചിരിക്കുന്നത്. മത്സരത്തിൽ വിജയിച്ച നവോമി ഒസാക്കയെ വെള്ളക്കാരിയായും ചിത്രീകരിച്ചിട്ടുണ്ട് കാർട്ടൂണിൽ.
വംശീയമായി അധിക്ഷേപ്പിച്ചുള്ള കാർട്ടൂണിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നോവലിസ്റ്റ് ജെ കെ റൗളിങ്, അമേരിക്കൻ സിവിൽ റൈറ്റ് ആക്ടിവിസ്റ്റ് ജെസ്സി ജാക്സൺ എന്നിവർ ട്വിറ്ററിൽ കാർട്ടൂണിനെതിരെ പ്രതിഷേധം രേഖപെടുത്തിയിട്ടുണ്ട്.
Well done on reducing one of the greatest sportswomen alive to racist and sexist tropes and turning a second great sportswoman into a faceless prop. https://t.co/YOxVMuTXEC
— J.K. Rowling (@jk_rowling) September 10, 2018
https://t.co/LgBOr5vgkA: #SerenaWilliams shown as angry baby, #NaomiOsaka as a blonde White Woman, in controversial #USOpen cartoon from Australian newspaper & cartoonist, #HeraldSun & #MarkKnight:
— Rev Jesse Jackson Sr (@RevJJackson) September 10, 2018
.@RevJJackson @SantitaJ @Knightcartoons @theheraldsun
https://t.co/7l7gKuwtWk
കാർട്ടണിസ്റ്റ് മാർക്ക് നൈറ്റ് കാർട്ടൂൺ പിൻവലിക്കാൻ തയാറല്ല, തെറ്റായി ചിത്രീകരിക്കുകയാണെന്ന നിലപാടിലാണ്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലാക്ക് ജേര്‍ണലിസ്റ്റ് കാര്‍ട്ടൂണിനെ 'ലജ്ജാകരം' എന്നാണ് വിശേഷിപ്പിച്ചത്.
Adjust Story Font
16