Quantcast

ഖോർഫുക്കാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒമ്പതു പേർ മരിച്ചു

മരിച്ചവരുടെ പേര്​ വിവരങ്ങൾ വ്യക്​തമായിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2024-12-15 21:33:06.0

Published:

15 Dec 2024 9:16 PM GMT

ഖോർഫുക്കാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒമ്പതു പേർ മരിച്ചു
X

യു.എ.ഇയിലെ ഖോർഫുക്കാനിൽ ബസ് മറിഞ്ഞ് ഒമ്പതു പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. തൊഴിലാളികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ഖോർഫുക്കാൻ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി പത്തു മണിയോടെ ഖോർഫുക്കാൻ ടണലിന് സമീപത്തെ റൗണ്ട് എബൌട്ടിന് സമീപമാണ് അപകടം.

മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നു. സമീപത്തെ എമിറേറ്റിൽ നിന്ന് തൊഴിലാളികളുമായി ഖോർഫുക്കാനിലേക്ക് വന്നതായിരുന്നു ബസ്. ഇറക്കത്തിൽ ബ്രേക്ക്​ നഷ്ടപ്പെട്ട ബസ്​ ​റോഡിൽ തെന്നിമാറിയ ശേഷം മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരിച്ചവരുടെ പേര്​ വിവരങ്ങൾ വ്യക്​തമായിട്ടില്ല.

സംഭവം നടന്ന ഉടനെ ഖോർഫക്കാൻ പൊലീസ്​ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ഊർജിതമാക്കുകയായിരുന്നു. ഒമ്പത്​ പേരും സംഭവസ്ഥലത്തുവെച്ച്​ തന്നെ മരണപ്പെട്ടുവെന്നാണ്​ വിവരം. പരിക്കേറ്റവരുടെ പേരുവിവരങ്ങളും ലഭ്യമായിട്ടില്ല.

TAGS :

Next Story