Quantcast

ഡ്രോൺ പ്രതിരോധ സംവിധാനം ലക്ഷ്യമിട്ട് യു.എ.ഇ, ഇസ്രായേൽ സംയുക്ത പദ്ധതി

പശ്ചിമേഷ്യ നേരിടുന്ന പൊതു വെല്ലുവിളി ചെറുക്കാൻ പ്രതിരോധ രംഗത്ത് സഹകരണം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം.

MediaOne Logo

  • Published:

    12 March 2021 1:42 AM GMT

ഡ്രോൺ പ്രതിരോധ സംവിധാനം ലക്ഷ്യമിട്ട് യു.എ.ഇ, ഇസ്രായേൽ സംയുക്ത പദ്ധതി
X

നവീന ഡ്രോൺ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ യു.എ.ഇയും ഇസ്രായേലും സംയുക്ത പദ്ധതി ആവിഷ്കരിക്കും. പശ്ചിമേഷ്യ നേരിടുന്ന പൊതു വെല്ലുവിളി ചെറുക്കാൻ പ്രതിരോധ രംഗത്ത് സഹകരണം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം.

യു.എ.ഇയിലെ നവീന സാങ്കേതിക വിഭാഗം ഇസ്രായേൽ എയറോസ്പേസ് ആൻഡ് ഏവിയേഷൻ നിർമാതാക്കളുമായി ചേർന്നാണ് ഡ്രോൺ പ്രതിരോധ സംവിധാനം യാഥാർഥ്യമാക്കുക. ആളില്ലാ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി ചെറുക്കാൻ പ്രതിരോധ മാർഗങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് സംയുക്ത പദ്ധതി.

ഇസ്രായേൽ സ്ഥാപനമായ ഐ.എ.ഐ വികസിപ്പിച്ചെടുത്ത ആളില്ലാ എയർക്രാഫ്റ്റ് സംവിധാനത്തിലൂടെ ഡ്രോണുകൾ കണ്ടെത്താനും കുറ്റമറ്റ രീതിയിൽ തകർക്കാനും സാധിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുഖേന കൂടുതൽ മികച്ച പ്രതിരോധ സംവിധാനം കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

TAGS :

Next Story