യു.എ.ഇ വിപണിയിൽ സ്വർണ വില വീണ്ടും കുറഞ്ഞു
അമേരിക്കൻ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ് ആഗോളത്തിൽ സ്വർണവില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു
യു.എ.ഇ വിപണിയിൽ സ്വർണവില വീണ്ടും കുറഞ്ഞു. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനു വഴിയൊരുക്കിയ അമേരിക്കൻ ഡോളറിന്റെ മികവ് തന്നെയാണ് സ്വർണവിപണിയിലും പ്രതിഫലിച്ചത്.
സ്വർണം 22 കാരറ്റ് ഗ്രാമിന് 136.75 ദിർഹമാണ് ദുബായ് വിപണിയിൽ വൈകീട്ടത്തെ നിരക്ക്. 24 കാരറ്റ് ഗ്രാമിന് 145 ദിർഹം 75 ഫിൽസ്, 21 കാരറ്റ് ഗ്രാമിന് 130 ദിർഹം 50 ഫിൽസ്, 18 കാരറ്റ് 112 ദിർഹം എന്നിങ്ങനെയാണ് മറ്റു നിരക്കുകള്‍.
ഔൺസിന് 1203 യുഎസ് ഡോളറാണ്. കുറഞ്ഞ വില ആവശ്യക്കാർക്ക് സ്വർണം സ്വന്തമാക്കാനുള്ള അപൂര്‍വാവസരമായി വിലയിടിവ് മാറിയിട്ടുണ്ട്. അടുത്തകാലത്തായി സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം വർധിച്ചതും വിപണിക്ക് ഗുണമായി.
അമേരിക്കൻ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ്
ആഗോളത്തിൽ സ്വർണവില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഡോളർ കരുത്തു പ്രാപിച്ചതോടെ ഇന്ത്യൻ രൂപയുടെ ഇടിവ്
തുകരുകയാണ്. ഒരു ദിർഹത്തിന് 19 രൂപ 31 പൈസ എന്ന നിരക്കിലായിരുന്നു വിപണി ക്ലോസ് ചെയ്യുന്ന സമയത്തെ വിനിമയമൂല്യം. ദിർഹം ഉൾപ്പെടെ എല്ലാ ഗൾഫ് കറൻസികൾക്കും ഉയർന്ന വിനിമയമൂല്യമാണ് ആളുകൾക്ക് ലഭിക്കുന്നത്. ഇൗ പ്രവണത തുടരാൻ തന്നെയാകും സാധ്യത.
Adjust Story Font
16