Quantcast

പ്രളയം; ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി കേരളത്തിലേക്ക്

യു.എ.ഇ ഭരണാധികാരികളുടെ അഭ്യർഥനയെ തുടർന്ന് റെഡ് ക്രസൻറിനു കീഴിൽ ടൺകണക്കിന് ഉൽപന്നങ്ങളും വൻതുകയും സമാഹരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    31 Aug 2018 1:56 AM GMT

പ്രളയം; ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി കേരളത്തിലേക്ക്
X

പ്രളയ ദുരത്തിലായ കേരളത്തിനുള്ള യു.എ.ഇ സഹായവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ കേരളം സന്ദർശിക്കുന്നു. അംബാസഡർ ഡോ. അഹ്മദ് അൽ ബന്നയുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികളെന്ന് എമിറേറ്റ്സ് റെഡ് ക്രസൻറ് അധികൃതർ. ഫണ്ട് മൈാറ്റം ഉൾപ്പടെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാറിന്റെ ഒദ്യോഗിക ചാനലുകളിലൂടെയായിരിക്കും നടക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തിയ ശേഷം മാത്രമാകും സഹായ പദ്ധതികൾ എപ്രകാരം വേണമെന്ന് തീരുമാനിക്കുക.

യു.എ.ഇ ഭരണാധികാരികളുടെ അഭ്യർഥനയെ തുടർന്ന് റെഡ് ക്രസൻറിനു കീഴിൽ ടൺകണക്കിന് ഉൽപന്നങ്ങളും വൻതുകയും സമാഹരിച്ചിരുന്നു. അധികം വൈകാതെ കേരളം സന്ദശിച്ച് യു.എ.ഇ സ്ഥാനപതി നൽകുന്ന റിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും തുടർ നടപടികളെന്ന്
എമിറേറ്റ്സ് റെഡ് ക്രസൻറ് ദുബൈ ബ്രാഞ്ച് മാനേജർ മുഹമ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി 'മിഡിയാവണി'നോട് പറഞ്ഞു.

ദുരിതബാധിതർക്കായി വിവിധ കൂട്ടായ്മകളും വ്യക്തികളും കൈമാറിയ ടൺകണക്കിന് ഉൽപന്നങ്ങളും യു.എ.ഇയിൽ കെട്ടിക്കിടക്കുകയാണ്. കേന്ദ്ര സർക്കാറുമായി കൂടിയാലോചിച്ച് ഒൗദ്യോഗിക മാർഗങ്ങളിലൂടെ മാത്രമായിരിക്കും സംഭരിച്ച തുകയുടെ കൈമാറ്റം. ഇതുമായി ബന്ധപ്പെട്ട്
വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

ഇന്ത്യയിലെ റെഡ് ക്രസൻറ് ഒാഫീസുകൾ മുഖേന പ്രളയകെടുതി രൂക്ഷമായ ജില്ലകളിൽ ആവശ്യമായ സേവന പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ തുടരുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെ ലോകത്തെ ദുരിതബാധിതർക്കൊപ്പം എന്നും തങ്ങൾ ഉണ്ടാവുമെന്നും സറൂനി വ്യക്തമാക്കി. ശൈഖ് ഖലീഫാ ഫൗണ്ടേഷൻ ഉൾപ്പെടെ വിവിധ ഏജൻസികൾക്കു ചുവടെ കേരളത്തിനായുള്ള ഫണ്ട് സമാഹരണം യു.എ.ഇയിൽ തുടരുകയാണ്.

TAGS :

Next Story