ദുബൈ റോഡ് ഗതാഗത അതോറിറ്റി സ്കൂൾ ഗതാഗത നിയമങ്ങൾ കർക്കശമാക്കും
ദുബൈ റോഡ് ഗതാഗത അതോറിറ്റി പഠനവിധേയമാക്കിവരുന്ന പുതിയ ഗതാഗത ആസൂത്രണ പദ്ധതിയിലായിരിക്കും നിയമങ്ങൾ കർശനമാക്കുക
ദുബൈ റോഡ് ഗതാഗത അതോറിറ്റി പഠനവിധേയമാക്കിവരുന്ന പുതിയ ഗതാഗത ആസൂത്രണ പദ്ധതിയിൽ സ്കൂൾ ഗതാഗത നിയമങ്ങൾ കർക്കശമാകും. മേഖലയുടെ ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നതും റോഡില്‍ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായിരിക്കും പദ്ധതി.
പുതിയ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള സ്കൂൾ ബസ് ഗതാഗത മാന്വൽ പരിഷ്കരിക്കുമെന്ന് ആർ.ടി.എയുടെ പൊതു ഗതാഗത ഏജൻസി സി.ഇ.ഒ അഹ്മദ് ഹാഷിം ബെഹ്റൂസിയാൻ പറഞ്ഞു. പഠനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്കൂൾ ബസ് മാനദണ്ഡങ്ങളിൽ അന്താരാഷ്ട്ര നിലവാരം കൊണ്ടുവരികയും ദുബൈയിലെ എല്ലാ സ്കൂൾ ബസുകൾക്കും അവ ബാധകമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
വിവിധ സർവേകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരിക്കും പദ്ധതി ആസൂത്രണം ചെയ്യുക. സ്കൂൾ ബസുകൾ സ്പീഡ് ക്രമീകരണം മുതൽ സുരക്ഷാ സംവിധാനങ്ങൾ വരെയുള്ള എല്ലാ വിധ മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് ആർ.ടി.എയുടെ നിബന്ധന. ബസ് ഡ്രൈവർമാർക്കും ബസിലെ അറ്റൻഡർമാർക്കും മികച്ച പരിശീലനം വേണം.
കഴിഞ്ഞ വർഷം ബസുകളിൽ സീറ്റ് ക്രമീകരണം 3+2 എന്ന രീതിയിലേക്ക് മാറ്റുകയും ജി.പി.എസ് ട്രാക്കിങ് സിസ്റ്റം നിർബന്ധമാക്കുകയും ചെയ്തിരുന്നു. പുതിയ നിയമ പ്രകാരം സ്കൂൾ ബസുകളിൽ ജാലക കർട്ടനുകൾ നിരോധിച്ചിട്ടുണ്ട്.
കുട്ടികളെ കയറ്റുേമ്പാഴും ഇറക്കുമ്പാഴും സ്കൂൾ ബസുകളെ മറ്റു വാഹനങ്ങൾ മറികടകക്കുന്ന 2017ൽ അധികൃതർ വിലക്കിയിട്ടുണ്ട്. ഇൗ നിയമം ലംഘിച്ചാൽ 1000 ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയൻറുമാണ് ശിക്ഷ. കർശനമായ നിയമം കാരണം 2015 മുതൽ സ്കൂൾ ബസുകൾ ഉൾപ്പെട്ട വൻ അപകടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ആർ.ടി.എ വ്യക്തമാക്കുന്നു.
Adjust Story Font
16