യു.എ.ഇ ഇന്ന് സ്കൂളിലേക്ക്; പുതിയ വിദ്യാർഥികൾക്ക് അഭിവാദ്യം നേർന്ന് ഭരണാധികാരികൾ
കുട്ടികളുടെ സുരക്ഷക്ക് ഉൗന്നൽ നൽകണമെന്നാവശ്യപ്പടുന്ന വീഡിയോ പുറത്തിറക്കിയാണ് ദുബൈ പൊലിസ് പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നത്
യു.എ.ഇയിൽ ഞായറാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ, വിദ്യാർഥികൾക്ക് അഭിവാദ്യം നേർന്ന് യു.എ.ഇ ഭരണാധികാരികൾ. ക്ലാസ് റൂമുകളിലൂടെയും പുസ് തകങ്ങളിലൂടെയും ലഭിക്കുന്ന അറിവുകൾ രാജ്യത്തിനും ജനതക്കും ഗുണകരമാകണമെന്ന് നേതാക്കൾ ആശംസിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക് തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ എന്നിവരാണ് വിദ്യാർഥികൾക്ക് അഭിവാദ്യം നേർന്നത് . സഹജീവികൾക്ക് ഗുണകരമാകും വിധം തലമുറയെ പാകപ്പെടുത്താനുള്ള ഉത്തരവാദിത്തം അധ്യാപകർക്കുണ്ടെന്നും ഇരു നേതാക്കളും ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി.
അറബിക് സ്കൂളുകളിൽ പുതിയ അധ്യയനം തുടങ്ങുമ്പോൾ, ഇന്ത്യൻ സ്കൂളുകൾ വേനലവധിക്ക് ശേഷം വീണ്ടും തുറക്കുകയാണെന്ന പ്രത്യേകത കൂടിയുണ്ട് . പ്രളയത്തിൽ അകപ്പെട്ടതി ൻറെ അനുഭവങ്ങളുമായി നാട്ടിൽ അവധിക്കു പോയ മലയാളി വിദ്യാർഥികൾ ക്ലാസിലെത്തുന്നത് .
കുട്ടികളുടെ സുരക്ഷക്ക് ഉൗന്നൽ നൽകണമെന്നാവശ്യപ്പടുന്ന വീഡി യോ പുറത്തിറക്കിയാണ് ദുബൈ പൊലിസ് പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നത് . നിയമം ലംഘിക്കുന്ന സ് കൂൾ ബസുകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
നാഷനൽ ഹാപ്പിനസ് ആൻഡ് പോസിറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായുള്ള 'ബാക് ടു സ്കൂൾ' നിയമം വിവിധ എമിറേറ്റുകളിൽ നടപ്പാക്കും. ഇതനുസരിച്ച് രക്ഷിതാക്കൾക്ക് ആദ്യത്തെ ഏതാനും ദിവസങ്ങൾ മക്കളോടൊപ്പം സ്കൂളിലേക്ക് പോയി വരാൻ സാധിക്കും. സ് കൂളുകൾ തുറക്കുന്നതോടെ നഗരത്തിൽ ഗതാഗത തിരക്കിനും സാധ്യത വർധിച്ചിരിക്കുകയാണ് .
Adjust Story Font
16