Quantcast

യു.​എ.​ഇ ഭ​ക്ഷ്യ​ബാ​ങ്ക്​, ഫുഡ്​​ബാങ്കി​ങ്​ റീ​ജി​യ​ന​ൽ നെ​റ്റ്​​വ​ർ​ക്കു​മാ​യി കൈ​കോ​ർ​ക്കു​ന്നു

ഇൗ ​കൂ​ട്ടാ​യ്​​മ​യു​മാ​യി പ​ങ്കാ​ളി​ത്തം സ്​​ഥാ​പി​ച്ച​തോ​ടെ ദു​ബൈ​യി​​ൽ മി​ച്ചം വരു​ന്ന ഭ​ക്ഷ​ണം ലോകത്തിന്റെ പല കോ​ണി​ൽ വി​ശ​ന്നി​രി​ക്കു​ന്ന കുഞ്ഞുങ്ങ​ൾ​ക്ക്​ ആശ്വാസ​മാ​യി എ​ത്തും

MediaOne Logo

Web Desk

  • Published:

    6 Sep 2018 6:45 PM GMT

യു.​എ.​ഇ ഭ​ക്ഷ്യ​ബാ​ങ്ക്​, ഫുഡ്​​ബാങ്കി​ങ്​ റീ​ജി​യ​ന​ൽ നെ​റ്റ്​​വ​ർ​ക്കു​മാ​യി കൈ​കോ​ർ​ക്കു​ന്നു
X

യു.എ.ഇ ഭക്ഷ്യബാങ്ക്, ഫുഡ്ബാങ്കിങ് റീജിയനല്‍ നെറ്റ്വര്‍ക്കുമായി കൈകോര്‍ക്കുന്നു. 33 രാജ്യങ്ങളിലെ ഭക്ഷ്യബാങ്കുകളുടെ ഈ കൂട്ടായ്മയുമായി പങ്കാളിത്തം സ്ഥാപിച്ചതോടെ ദുബൈയില്‍ മിച്ചം വരുന്ന ഭക്ഷണം ലോകത്തിെന്റ പല കോണില്‍ വിശന്നിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമായി എത്തും.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്ത ദാനവര്‍ഷത്തിെന്റ ഭാഗമായി വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും പ്രഖ്യാപിച്ച പദ്ധതിയാണ് യു.എ.ഇ ഫൂഡ്ബാങ്ക്. ഏപ്രില്‍ 2017 മുതല്‍ ഈ വര്‍ഷം ജൂലൈ അവസാനം വരെ ദുബൈയിലെ രണ്ടു ശാഖകള്‍ മുഖേന 615 ടണ്‍ ഭക്ഷണമാണ് സംഭരിച്ച് വിതരണം ചെയ്യാന്‍ ബാങ്കിനു കഴിഞ്ഞത്. മൂന്നാമത് ശാഖ രണ്ടു മാസത്തിനകം മുഹൈസിനയില്‍ ആരംഭിക്കും. ഈസ അല്‍ ഗുര്‍ഗ് ചാരിറ്റി ഫൗണ്ടേഷനാണ് ഇതിനുള്ള ചെലവ് വഹിക്കുക.ഹോട്ടലുകളില്‍ അധികം വരുന്ന ഭക്ഷണം ശീതികരിച്ച് മികച്ച പാക്കുകളിലാക്കി സുരക്ഷ ഉറപ്പാക്കി മാത്രമാണ് യു.എ.ഇക്ക് പുറത്തേക്ക് എത്തിച്ചു നല്‍കുക. എഫ്.ബി.ആര്‍.എന്‍ അംഗീകരിച്ച സംഘടനകള്‍ മുഖേനയാണ് ഇവ വിതരണം ചെയ്യുക. അഞ്ചു വര്‍ഷത്തിനകം ഹോട്ടലുകളെല്ലാം ജൈവ മാലിന്യങ്ങള്‍ പാടെ കുറച്ചു കൊണ്ടുവരണമെന്ന് നഗരസഭ നിഷ്‌കര്‍ഷിക്കുന്നുണ്ട്. 2006ല്‍ ഈജിപ്തില്‍ ആരംഭിച്ച നെറ്റ്വര്‍ക്ക് നിലവില്‍ 120 ലക്ഷം ആളുകള്‍ക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്. ലോകത്ത് മിച്ച ഭക്ഷണം വലിച്ചെറിയുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് യു.എ.ഇക്ക്. യുദ്ധവും ക്ഷാമവും കെടുതികളും അനുഭവിക്കുന്ന സിറിയ, യമന്‍, സെമാലിയ തുടങ്ങിയ രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ക്കും ഈജിപ്തിലെ തൊഴില്‍ രഹിതരായ ആളുകള്‍ക്കുമാണ് യു.എ.ഇയില്‍ നിന്ന് ശേഖരിക്കുന്ന ഭക്ഷണം എത്തുക.

TAGS :

Next Story