Quantcast

ഖത്തറിനെതിരായ ബഹിഷ്കരണം രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്ന് യു.എ.ഇ

ബഹിഷ്കരണത്തെ ഉപരോധമായി വിലയിരുത്തരുതെന്നും ചതുര്‍രാജ്യങ്ങൾ

MediaOne Logo

Web Desk

  • Published:

    14 Sep 2018 3:03 AM GMT

ഖത്തറിനെതിരായ ബഹിഷ്കരണം രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്ന് യു.എ.ഇ
X

ഖത്തറിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം തങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ട ഒന്നാണെന്ന വിശദീകരണവുമായി യു.എ.ഇ ഉൾപ്പെടെയുള്ള ചതുർ രാജ്യങ്ങൾ. ബഹിഷ്കരണത്തെ ഉപരോധമായി വിലയിരുത്തുന്ന നടപടിയും ശരിയല്ലെന്ന്
ഇൗ രാജ്യങ്ങൾ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സംഘടനയിൽ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയായ ഉബൈദ് സാലിം അൽ സാബിയാണ് ഖത്തറിനെതിരെ സ്വീകരിച്ച നടപടിയെ ന്യായീകരിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയത്. സൗദി, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങളുമായി ചേർന്ന് പോയ വർഷം ജൂണിൽ ഖത്തറിനെ ബഹിഷ്കരിക്കാൻ കൈക്കൊണ്ട തീരുമാനം പൗരാവകാശ ലംഘനമായി വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യു.എന്നിന്റെ 39ാമത് പതിവ് സെഷനിൽ ഖത്തർ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണ് യു.എ.ഇ പ്രതിനിധിയുടെ വിശദീകരണം. ഏതെങ്കിലും ജനവിഭാഗത്തിനെതിരായ പൗരാവകാശ പ്രശ്നമായി സംഭവത്തെ ചിത്രീകരിക്കാൻ ചിലർ നടത്തുന്ന നീക്കം നിലനിൽക്കുന്നതല്ലെന്നും യു.എ.ഇ പ്രതിനിധി പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു മുമ്പാകെ ഖത്തർ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും കോടതിയുടെ ഭാഗത്തു നിന്ന്
ഉണ്ടായില്ലെന്നും ഉബൈദ് സാലിം അൽ സാബി വിശദീകരിച്ചു. 9 തവണ ഖത്തർ ആവശ്യം ഉന്നയിച്ചെങ്കിലും മൂന്നു തവണ മാത്രമാണ് കോടതി ചേർന്നത്. ഇതുവരെയും ഖത്തർ ഉന്നയിച്ച പരാതിക്ക് വിശദീകരണം നൽകാൻ യു.എ.ഇക്ക് അവസരം ലഭിച്ചില്ലെന്നും അൽ സാബി ചൂണ്ടിക്കാട്ടി.

TAGS :

Next Story