വാട്സ്ആപ്പ് കോളുകൾക്കുള്ള വിലക്കിന് മാറ്റമില്ല: യു.എ.ഇ
രാജ്യത്തിന്റെ റഗുലേറ്ററി നിയമങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടു മാത്രമേ ഏതൊരു ആപ്ലിക്കേഷനും ഉപയോഗിക്കാൻ പാടുള്ളുവെന്ന് അതോറിറ്റി വ്യക്തമാക്കി
യു.എ.ഇയിൽ വാട്സാപ് കോളിന് അനുവാദം ലഭിച്ചതായ
പ്രചാരണം തള്ളി അധികൃതർ. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ മുഴുവൻ തെറ്റാണെന്ന് ടെലി കമ്യൂണിക്കേഷൻ ക്രമീകരണ അതോറിറ്റി വ്യക്തമാക്കി.
വാട്സാപ് കോളുകൾക്ക് അനുമതി ലഭിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ഇൗ സാഹചര്യത്തിൽ അധികൃതരെ ഉദ്ധരിച്ച് 'ഇമാറാത്ത് അൽ യൗം' പത്രമാണ് വിശദീകരണ റിപ്പോർട്ട് നൽകിയത്.
‘പ്രചരിക്കുന്ന വാർത്തകൾ മഴുവൻ വ്യാജമാണ്. അഭ്യൂഹങ്ങൾ ആരും വിശ്വസിക്കരുതെ’ന്നും റിപ്പോർട്ട് പറയുന്നു. യു.എ.ഇയിൽ താമസിക്കുന്ന ചിലയാളുകൾക്ക് വൈഫെ ഉപയോഗിച്ച് വാട്സാപ് കോൾ ചെയ്യാൻ സാധിച്ചു എന്നതായിരുന്നു സമൂഹമാധ്യമങ്ങളിലുടെ വ്യാപക പ്രചാരണം നടത്താൻ പലരെയും പ്രേരിപ്പിച്ചത്. രാജ്യത്തിന്റെ റഗുലേറ്ററി നിയമങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടു മാത്രമേ ഏതൊരു ആപ്ലിക്കേഷനും ഉപയോഗിക്കാൻ പാടുള്ളുവെന്നും അതോറിറ്റി വ്യക്തമാക്കി.
വാട്സ് ആപ്പ് കോളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് യു.എ.ഇയിലെ പ്രമുഖ വ്യവസായി ഖലാഫ് അൽ ഹബ്തൂർ കഴിഞ്ഞ ദിവസം ആവശ്യം ഉന്നയിച്ചിരുന്നു. യു.എ.ഇ ടെലികോം അധികൃതർ വി.ഒ.ഐ.പിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ വൈകരുതെന്നും അദ്ദേഹം അഭ്യർഥന പുറപ്പെടുവിച്ചിരുന്നു.
അതേ സമയം യു.എ.ഇയിൽ വാട്സാപ്പ്, സ്കൈപ്പ് എന്നിവ ഉപയോഗിച്ച് സൗജന്യമായി ഫോൺ വിളിക്കാനുള്ള അവസരം ഒരുക്കുന്നതു സംബന്ധിച്ച് ചില ചർച്ചകൾ നടക്കുന്നതായി നേരത്തെ റിപ്പോർട്ട്
ഉണ്ടായിരുന്നു.
Adjust Story Font
16