Quantcast

അ​ടു​ത്തവ​ർ​ഷം മു​ത​ൽ യു.എ.ഇയിൽ സി​ഗ​റ​റ്റു​ക​ൾ​ക്ക് ഡിജിറ്റൽ സ്​​റ്റാ​മ്പ്​

MediaOne Logo

Web Desk

  • Published:

    20 Sep 2018 2:40 AM GMT

അ​ടു​ത്തവ​ർ​ഷം മു​ത​ൽ യു.എ.ഇയിൽ സി​ഗ​റ​റ്റു​ക​ൾ​ക്ക് ഡിജിറ്റൽ സ്​​റ്റാ​മ്പ്​
X

നി​കു​തി വെ​ട്ടി​പ്പ്​ ത​ട​യാ​നു​ള്ള സ​ർ​ക്കാർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത വ​ർ​ഷം മു​ത​ൽ യു.എ.ഇയിൽ സി​ഗ​റ​റ്റു​ക​ൾ​ക്ക്​ ഡി​ജി​റ്റ​ൽ സ്​​റ്റാ​മ്പ്​ പ​തി​ക്കും.​പുക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​ള്ള​ക്ക​ട​ത്ത്​ ത​ട​യു​ന്ന​തി​നും വ​രു​മാ​ന ന​ഷ്​​ടം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ഇൗ ​സം​വി​ധാ​നം ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

യു.എ.ഇയിലെ പു​ക​യി​ല ഉ​ൽ​പ​ന്ന വി​ൽ​പ​ന​യി​ൽ 30 ശ​ത​മാ​നം അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കു​മ​തി ചെയ്തവയാണെന്നാണ്​ വിലയിരുത്തൽ. പോയ വ​ർ​ഷം പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല ഇ​ര​ട്ടി​പ്പി​ച്ചതോടെ​ അന​ധി​കൃ​ത ഇ​റ​ക്കു​മ​തി വർധിക്കുകയും ചെയ്​തു. ഇ​റാ​ഖ്, സി​റി​യ, ഇ​റാ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ കൂ​ടു​ത​ലും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന​ത്.

ഇൗ സാഹചര്യത്തിൽ സി​ഗ​റ​റ്റ്​ ബ​ണ്ടി​ലു​ക​ൾ​ക്കാ​വും​ ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ സ്​​റ്റാ​മ്പ്​ നി​ർ​ബ​ന്ധ​മാ​ക്കു​ക. ഭാ​വി​യി​ൽ യു.​എ.​ഇ​യി​ൽ വി​ൽ​ക്കു​ന്ന ഒാ​രോ ഉ​ൽ​പ​ന്ന​ത്തി​ലും ബാ​ധ​ക​മാ​ക്കും. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വ്യ​ക്​​തി, ഉ​ൽ​പാ​ദ​ക​ൻ തു​ട​ങ്ങി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ക​ണം സ്​​റ്റാ​മ്പ്. ഇ​ങ്ങ​നെ സ്​​റ്റാ​മ്പ്​ പ​തി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ക​സ്​​റ്റം​സ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക സ്​​കാ​ന​റു​ക​ൾ ല​ഭ്യ​മാ​ക്കും. സ്​​റ്റാ​മ്പി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ ​വശം വെ​ക്കു​ന്ന​വ​രും വി​ൽ​ക്കാ​ൻ ത​ങ്ങ​ളു​ടെ സം​വി​ധാ​നം അ​നു​വ​ദി​ക്കു​ന്ന​വ​രും ശി​ക്ഷ​ക്ക്​ വി​ധേ​യ​രാ​കും. സ്റ്റാമ്പ്​ കേ​ടു​വ​രു​ത്തി​യ​താ​യി ബോ​ധ്യ​പ്പെ​ട്ടാ​ലും പി​ഴ വി​ധി​ക്കും. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ സ്​​റ്റാ​മ്പ്​ ഏർപ്പെടു​ത്തു​ന്ന മേ​ഖ​ല​യി​ലെ ആ​ദ്യ രാ​ജ്യ​മാ​യിരിക്കും​ യു.​എ.ഇ.

TAGS :

Next Story