Quantcast

വീണ്ടും ഇരുട്ടടി; മൃതദേഹങ്ങൾക്ക് ഈടാക്കിയിരുന്ന നിരക്ക് ഇരട്ടിയാക്കി എയർ ഇന്ത്യ

യു.എ.ഇയിൽ മൃതദേഹം തൂക്കി നോക്കി വില ഇൗടാക്കുന്ന നടപടി എയർ ഇന്ത്യ പിൻവലിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Sep 2018 7:27 PM GMT

വീണ്ടും ഇരുട്ടടി; മൃതദേഹങ്ങൾക്ക് ഈടാക്കിയിരുന്ന  നിരക്ക് ഇരട്ടിയാക്കി എയർ ഇന്ത്യ
X

യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങൾക്ക്
ഈടാക്കിയിരുന്ന നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കിയതായി പരാതി. മൃതദേഹങ്ങൾക്ക് കഴിഞ്ഞ ആഴ്ച മുതലയാണ് നിരക്കുവർധന ഏർപ്പെടുത്തിയതെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു.

യു.എ.ഇയിൽ മൃതദേഹം തൂക്കി നോക്കി വില ഇൗടാക്കുന്ന നടപടി എയർ ഇന്ത്യ പിൻവലിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്. ഉയർന്ന തുക നൽകിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ദുബൈയിൽ നിന്ന് മൃതദേഹം നാട്ടിലേക്ക് അയച്ചതെന്ന് സാമൂഹിക പ്രവർത്തകര്‍ പറഞ്ഞു. പ്രവാസലോകത്തു നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുക്കാതെ നിരക്കുവർധന ഏർപ്പെടുത്തിയത് ഏതു സാഹചര്യത്തിലാണെന്നു
പോലും വ്യക്തമല്ല.

മൃതദേഹം തൂക്കി നോക്കി വിലയിടുന്ന രീതി തന്നെ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് പ്രവാസി സമൂഹം പരാതി നൽകിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക്
മാത്രമാകും ഇൗടാക്കുക എന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.

TAGS :

Next Story