Quantcast

മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇരട്ടി പണം; കള്ളം പറഞ്ഞ് എയര്‍ ഇന്ത്യ

യു.എ.ഇയിൽ അന്യായമായി ഏർപ്പെടുത്തിയ വില വർധനക്കെതിരെ രൂപപ്പെട്ട പ്രതിഷേധം തണുപ്പിക്കാൻ മാത്രമാണ് ‘നിരക്ക് ഏകീകരണം’ എന്ന എയർ ഇന്ത്യയുടെ വിശദീകരണം

MediaOne Logo

Web Desk

  • Published:

    28 Sep 2018 8:25 PM GMT

മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇരട്ടി പണം; കള്ളം പറഞ്ഞ് എയര്‍ ഇന്ത്യ
X

നാട്ടിലേക്ക് മൃതദേഹം അയക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഗൾഫ്
രാജ്യങ്ങളിലെ നിരക്കുകൾ ഏകീകരിക്കുക മാത്രമാണുണ്ടായതെന്ന എയർ ഇന്ത്യ മാനേജ്മെൻറ് വാദം പൊളിയുന്നു. പല ഗൾഫ്
രാജ്യങ്ങളിലും നിരക്കിന്റെ കാര്യത്തിൽ വ്യത്യസ്ത രീതികളാണ്
ഇപ്പോഴും തുടരുന്നത്.

യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിന് എയർ ഇന്ത്യ ഇൗ മാസം 20 മുതലാണ് തുക ഇരട്ടിയാക്കി ഉത്തരവിറക്കിയത്. ദൽഹി എയർ ഇന്ത്യ ആസ്ഥാനത്തുനിന്ന് ഗൾഫിലെ നിരക്കുകൾ ഏകീകരിച്ച സാഹചര്യത്തിൽ യു.എ.ഇയിൽ ലഭിച്ചിരുന്ന ഇളവ്
ഒഴിവാക്കുകയായിരുന്നുവെന്നാണ് വാദം. കെ.എം.സി.സി ഉൾപ്പെടെയുള്ള കൂട്ടായ്മകൾക്ക് മുമ്പാകെയും എയർ ഇന്ത്യ ഗൾഫ്അധികൃതർ ഇൗ വിശദീകരണമാണ് നൽകിയത്.

യു.എ.ഇയുടെ അയൽ രാജ്യമായ ഒമാനിൽ നിന്ന് മൃതദേഹം നാട്ടിലേക്ക്
അയക്കാൻ ഒരു റിയാൽ 800 ബൈസ മാത്രമാണ് നിരക്ക്. ഏകദേശം 19 ദിർഹം. അതേ സ്ഥാനത്താണ് യു.എ.ഇയിൽ കിലോക്ക് 30 ദിർഹമായി നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

കുവൈത്തിൽ ഒരു മൃതേദഹം നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ഇൗടാക്കുന്നത് 250 മുതൽ 275 ദിനാർ വരെ മാത്രം. ബഹ്റൈനിൽ ഇത്
250 മുതൽ 300 ദിനാറും. സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് താരതമ്യേന ഉയർന്ന നിരക്കുള്ളത്. 4500 മുതൽ 5000 വരെ റിയാൽ വരും സൗദിയിൽ. ഖത്തറിലാവെട്ട, 4800 റിയാലിനടുത്താണ്
നിരക്ക്.

യു.എ.ഇയിൽ അന്യായമായി ഏർപ്പെടുത്തിയ വർധനക്കെതിരെ രൂപപ്പെട്ട പ്രതിഷേധം തണുപ്പിക്കാൻ മാത്രമാണ് നിരക്ക് ഏകീകരണം എന്ന എയർ ഇന്ത്യയുടെ വിശദീകരണം എന്ന കാര്യം കൂടുതൽ ഉറപ്പായിരിക്കുകയാണ്.

TAGS :

Next Story