എണ്ണവില ഉയർന്നതോടെ യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ സമ്പദ്​ഘടന കരുത്താർജിക്കുന്നു

എണ്ണവില ഉയർന്നതോടെ യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ സമ്പദ്​ഘടന കരുത്താർജിക്കുന്നു

അധികമായി ലഭിക്കുന്ന എണ്ണവരുമാനം സർക്കാർ പദ്ധതികൾക്ക് മാറ്റിവെക്കുന്നതിനാൽ വിപണികളിലും ഉണർവ് പ്രകടമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

MediaOne Logo

Web Desk

  • Published:

    1 Oct 2018 6:52 PM

എണ്ണവില ഉയർന്നതോടെ യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ സമ്പദ്​ഘടന  കരുത്താർജിക്കുന്നു
X

എണ്ണവില ഉയർന്നതോടെ യു.എ.ഇ ഉൾപ്പെടെ ഗൾഫ്
സമ്പദ്ഘടന കൂടുതൽ കരുത്താർജിക്കുന്നു. അധികമായി ലഭിക്കുന്ന എണ്ണവരുമാനം സർക്കാർ പദ്ധതികൾക്ക് മാറ്റിവെക്കുന്നതിനാൽ വിപണികളിലും ഉണർവ് പ്രകടമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

യു.എ.ഇ സമ്പദ്ഘടനയുടെ വികാസം 2.9 ആയി ഉയർത്താൻ ഐ.എം.എഫ് തീരുമാനിച്ചു. അടുത്ത വർഷം 3.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടി. എക്സ്പോ 2020 മുൻനിർത്തിയുള്ള പദ്ധതികളും എണ്ണവരുമാനവും ഗൾഫിൽ യു.എ.ഇയുടെ വളർച്ചക്ക് ഏറെ മുതൽകൂട്ടാവുമെന്ന് ഐ.എം.എഫ് മേധാവി തമിരീസ പറഞ്ഞു.

അറബ് ലോകത്തെ ഏറ്റവും മികച്ച രണ്ടാമത് സമ്പദ്ഘടനയെന്ന നിലക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ യു.എ.ഇക്ക് കൂടുതൽ മുന്നേറാൻ സാധിക്കുമെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ. ആഗോള വിപണിയിൽ എണ്ണവില ബാരലിന് 83 കടന്നതോടെ വൻതോതിൽ വരുമാനനേട്ടമാണ് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങള്ക്ക് ലഭിക്കുന്നത്. കൂടുതൽ ചെലവ് ചെയ്യാൻ ഇത് ഗൾഫ് ഭരണകൂടങ്ങൾക്ക് പ്രേരണയാകും. മൊത്തം ആഭ്യന്തര ഉൽപാദനത്തിനും ഇത് അനുകൂല പ്രതികരണം സൃഷ്ടിക്കുമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു.

TAGS :

Next Story