Quantcast

സ്​മാർട്ട്​ സിറ്റികള്‍ക്കായുള്ള പഞ്ചവത്സര പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിന്​ അബൂദബി നഗരാസൂത്രണ വകുപ്പ്​ തുടക്കമിട്ടു

വിവര സാങ്കേതികവിദ്യയും ഇൻറർനെറ്റും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രഥമ പദ്ധതിയാണ് ഇത്

MediaOne Logo

Web Desk

  • Published:

    2 Oct 2018 7:47 PM GMT

സ്​മാർട്ട്​ സിറ്റികള്‍ക്കായുള്ള പഞ്ചവത്സര പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിന്​ അബൂദബി നഗരാസൂത്രണ വകുപ്പ്​ തുടക്കമിട്ടു
X

സ്മാർട്ട് സിറ്റികള്‍ക്കായുള്ള പഞ്ചവത്സര പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിന് അബൂദബി നഗരാസൂത്രണ വകുപ്പ് തുടക്കമിട്ടു. സായിദ്
സ്മാർട്ട് സിറ്റി പ്രോജക്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.വിവര സാങ്കേതികവിദ്യയും ഇൻറർനെറ്റും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രഥമ പദ്ധതിയാണ് ഇതെന്ന് അബൂദബി നഗരസഭ ജനറൽ മാനേജർ ബദ്ർ ആൽ ഖുബൈസി പറഞ്ഞു. ഭാവി വിഭാവനം ചെയ്യാനും നവീന ആശയങ്ങൾ കൊണ്ടുവരാനും ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

കാലത്തിനു മുമ്പേ ഗമിക്കാൻ പ്രയത്നിക്കുന്ന നമ്മുടെ സർക്കാറിന്റെ കാഴ്ചപ്പാടുകൾ നടപ്പാക്കുന്നതി്ന ഡിജിറ്റൽ ഭാവിയിലേക്ക് നയിക്കുന്ന നിരവധി മാർഗങ്ങളിലൂടെ ഒരേ സമയം നാം മുന്നേറുന്നുവെന്നതാണ്
ഇൗ പദ്ധതി പ്രതിഫലിപ്പിക്കുന്നത്. ഇൗ വർഷം അവസാനത്തോടെ നഗരാസൂത്രണ നഗരസഭ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഡിജിറ്റൽവത്കരിക്കുന്നതോടെ ഇൗ ലക്ഷ്യം പൂർണമാകും.

സുസ്ഥിരത കൈവരിക്കാനും അബൂദബി എമിറേറ്റിലെ ജീവിത നിലവാരം ഉയർത്താനും ഉദ്ദേശിച്ചുള്ള സമാർട്ട്സിറ്റീസ് പ്രോജക്ട് അബൂദബിയുടെ കാഴ്ചപ്പാടുകളിൽനിന്ന് ഉരുത്തിരിഞ്ഞതും മുനിസിപ്പൽ സംവിധാനത്തിന്റെ ഭാഗമായി നടപ്പാക്കുന്നതുമാണെന്നും ബദ്ർ ആൽ ഖുബൈസി കൂട്ടിച്ചേർത്തു.

TAGS :

Next Story