ഓഫറുകളുടെ മറവില്‍ ചൂഷണം; അജ്മാനില്‍ 5 സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടപ്പിച്ചു
കൃത്രിമ വിലക്കുറവ് നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് നിയമലംഘനം പിടികൂടിയത്
അജ്മാനില്‍ വ്യാജ ഒഫറുകള്‍ നല്‍കിയ അഞ്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. 52 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. ഓഫറുകളുടെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്തതിനാണ് നടപടി.
അജ്മാന്‍ സാമ്പത്തിക വികസന വകുപ്പാണ് 5 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയത്. വാണിജ്യ നിയമം ലംഘിച്ചതിന് ഒമ്പത് മാസത്തിനകമാണ് ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അറുപത്തി രണ്ടു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് 80 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് ചില സ്ഥാപനങ്ങള്‍ തട്ടിപ്പ് നടത്തിയത്.
വില ഉയര്‍ത്തി കച്ചവടം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. 3,500 ഭക്ഷ്യ വസ്തുക്കള്‍ക്ക് ഉപഭോക്തൃ സംരക്ഷണ വിഭാഗം സ്ഥിര വില നിശ്ചയിച്ചിട്ടുണ്ട്. ഇത് ലംഘിച്ചതിനും ഒരു സ്ഥാപനം അടച്ച് പൂട്ടി. 46 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. 83 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കൃത്രിമ വിലക്കുറവ് നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് നിയമലംഘനം പിടികൂടിയത്. 1994 മുതല്‍ ഓഫറുകള്‍ നല്‍കുന്നവര്‍ സാമ്പത്തിക വികസന വകുപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ട്. ഇത് സ്ഥാപനങ്ങള്‍ വ്യാപകമായി ലംഘിക്കുകയാണെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി.
Adjust Story Font
16