ലുബാൻ ചുഴലിക്കാറ്റ് യു.എ.ഇയെ നേരിട്ട് ബാധിക്കില്ല
ഒമാനിലെയും മറ്റും കലാവസ്ഥ വ്യതിയാനം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റഗറി ഒന്നിൽ ഉൾപ്പെടുന്ന ലുബാൻ ചുഴലിക്കാറ്റ് യു.എ.ഇയെ നേരിട്ട് ബാധിക്കില്ല. യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒമാനിലെയും മറ്റും കലാവസ്ഥ വ്യതിയാനം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആവശ്യമായ നിർദേശങ്ങളും വിവരങ്ങളും അതത് സമയത്ത് നൽകും. എൻ.സി.എമ്മിന്റെ ഔദ്യോഗിക റിപ്പോർട്ടുകളാണ് ജനങ്ങൾ പിന്തുടരേണ്ടതെന്നും ഊഹാപോഹങ്ങൾ ഉപേക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഒമാനിലെ സലാല തീരത്തുനിന്ന് ദോഫാർ ഗവർണറേറ്റിന്റെ തീരപ്രവദേശങ്ങളും യമനും ലക്ഷ്യമിട്ടു നീങ്ങുന്ന കാറ്റ് മണിക്കൂറിൽ 119-137 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റ് കാറ്റഗറി രണ്ടിലേക്ക് മാറാൻ സാധ്യയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമുദ്രത്തിലെ മാറ്റങ്ങളും നിരീക്ഷണവിധേയമാണ്. കടലിൽ പോകുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശങ്ങളൊന്നും യു.എ.ഇ പുറപ്പെടുവിച്ചിട്ടുമില്ല.
Adjust Story Font
16