ദുബെെ ഫിറ്റ്നസ് ചലഞ്ചിന് ഈ മാസം 26ന് തുടക്കമാവും
യോഗ, വാട്ടർ സ്പോർട്സ്, സൈക്ലിങ്, ഓട്ടം, കായികമേളകൾ, ഉല്ലാസപരിപാടികൾ എന്നിവയും ചാലഞ്ചിന്റെ ഭാഗമാണ്. ചാലഞ്ച് വേദികളിൽ പ്രവേശനം സൗജന്യമായിരിക്കും.
ദുബൈ ഫിറ്റ്നസ് ചാലഞ്ച് ഇൗ മാസം 26 മുതൽ ആരംഭിക്കും. അടുത്തമാസം 24 വരെ നീണ്ടുനിൽക്കുന്ന ചാലഞ്ചിൽ പങ്കെടുക്കാൻ വിദ്യാർഥികൾ മുതൽ എല്ലാവരും തയാറാകണമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു.
ദുബൈ ചാലഞ്ചിന്റെ മുന്നൊരുക്ക നടപടികൾ സജീവമാണ്. ഇത്തവണ 10 ലക്ഷം പേരെയാണു ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാൻ ശൈഖ് ഹംദാൻ പോയ വർഷം തുടക്കം കുറിച്ചതാണ് പദ്ധതി. എല്ലാ ഭാഗങ്ങളിൽ നിന്നും നിറഞ്ഞ പിന്തുണയാണ്
ചാലഞ്ചിന് ലഭിച്ചത്.
ദുബൈയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഫിറ്റ്നസ് ചാലഞ്ചിൽ ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ വിദേശികളും താൽപര്യപൂർവം പങ്കെടുക്കും. യോഗ ഉൾപ്പെടെയുള്ളവയും ചാലഞ്ചിെൻറ ഭാഗമാണ്. വാട്ടർ സ്പോർട്സ്, സൈക്ലിങ്, ഓട്ടം, കായികമേളകൾ, ഉല്ലാസപരിപാടികൾ എന്നിവയും ചാലഞ്ചിനെ കൂടുതൽ ജനകീയമാക്കും. ചാലഞ്ച് വേദികളിൽ പ്രവേശനം സൗജന്യമായിരിക്കും. മൂവായിരത്തിലേറെ ക്ലാസുകൾ, സെമിനാറുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Adjust Story Font
16