Quantcast

ജൈവസംരക്ഷണ ആഹ്വാനവുമായി അല്‍ എെനില്‍ മൃഗശാല സംരക്ഷണ സമ്മേളനം

MediaOne Logo
ജൈവസംരക്ഷണ ആഹ്വാനവുമായി അല്‍ എെനില്‍ മൃഗശാല സംരക്ഷണ സമ്മേളനം
X

ലോകം എമ്പാടുമുള്ള മൃഗശാല പ്രതിനിധികള്‍ യു.എ.ഇയിലെ അല്‍ഐനില്‍ സമ്മേളിക്കുന്നു. ജൈവസംരക്ഷണത്തിന് ഊന്നല്‍ നല്‍കിയാണ് അന്താരാഷ്ട്ര മൃഗശാല പരിശീലക സംഘടനയുടെ സമ്മേളനത്തിന് അല്‍ഐന്‍ കണ്‍വെന്‍ സെന്ററില്‍ തുടക്കമായത്.

രണ്ടുവര്‍ഷത്തിലൊരുക്കലാണ് ‘ഇന്റര്‍നാഷണല്‍ സൂ എഡുക്കേറ്റേഴ്സ് അസോസിയേഷന്‍’ സമ്മേളനം നടക്കുക. വിവിധ രാജ്യങ്ങളിലെ മൃഗശാല, അക്വേറിയം, വന്യജീവി സംരക്ഷണ ഗ്രൂപ്പുകള്‍ എന്നിവയുടെ പ്രതിനിധികളാണ് നാലുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വന്യജീവി സമ്പത്തിന്റെ സംരക്ഷണമാണ് സമ്മേളനത്തിലെ പ്രധാന അജണ്ട.

അല്‍ഐന്‍ മൃഗശാലയാണ് സമ്മേളനത്തിന്റെ ആതിഥേയര്‍. മൃഗസംരക്ഷണരംഗത്ത് യു.എ.ഇ നടത്തുന്ന പരിശ്രമങ്ങളാണ് അല്‍ഐനെ സമ്മേളനവേദിയാക്കാന്‍ കാരണമെന്ന് ‘അല്‍ഐന്‍ സൂ ഡയറക്ടര്‍ ജനറല്‍ ഗാനിം ആല്‍ ഹാജ്‍രി പറഞ്ഞു. 40 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം യു.എ.ഇ പരിസ്ഥിതി മന്ത്രി ഡോ. ഥാനി ആല്‍ സെയൂദി നിര്‍വഹിച്ചു. ഇന്ത്യയില്‍ നിന്നടക്കം 120 മൃഗശാല പ്രതിനിധികളാണ് ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

TAGS :

Next Story