മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി; നാല് ദിവസം നീളും
ഇന്ന് മുതല്‍ നാല് ദിവസം മുഖ്യമന്ത്രി യു.എ.ഇയിലുണ്ടാകും. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും.
പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി. ഇന്ന് മുതല്‍ നാല് ദിവസം മുഖ്യമന്ത്രി യു.എ.ഇയിലുണ്ടാകും. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും.
അബൂദബിയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ പര്യടനം ആരംഭിക്കുന്നത്. ഇന്ന് പുലര്‍ച്ചെ അബൂദബി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എംബസി പ്രതിനിധികളും വ്യവസായ പ്രമുഖരായ എം.എ യൂസഫലി, ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാത്രി വരെ അദ്ദേഹം അബൂദബി ദൂസിത്താനി ഹോട്ടലില്‍ വിശ്രമത്തിലായിരിക്കും. രാത്രി ഏഴരക്ക് ബിസിനസ് കൂട്ടായ്മയായ ഐ.പി.ബി.ജി ഒരുക്കുന്ന അത്താഴവിരുന്നില്‍ ബിസിനസ് പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
നാളെ രാത്രി ഏഴിന് അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലാണ് ആദ്യ പൊതുസമ്മേളനം. യു.എ.ഇ സഹിഷ്ണുതാകാര്യമന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 19ന് ദുബൈയിലും 20ന് ഷാര്‍ജയിലും ബിസിനസ് മീറ്റുകളിലും പൊതുസമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
ഫണ്ട് ശേഖരണമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വെച്ച ഉപാധികളും യു.എ.ഇയിലെ നിയന്ത്രണങ്ങളും അതിന് തടസമാകും. ഫണ്ട് ശേഖരിക്കാന്‍ നിയമപരമായി തടസമുള്ളതിനാല്‍ ജനങ്ങളെ ബോധവല്‍കരിക്കുന്നതിനായിരിക്കും മുഖ്യന്ത്രി ഊന്നല്‍ നല്‍കുക.
Adjust Story Font
16