നവകേരള നിര്‍മ്മിതിക്കായി കെെകോര്‍ത്ത് പ്രവാസലോകം; യു.എ.ഇ പ്രവാസികള്‍ 300 കോടി സമാഹരിക്കും
മൂന്ന് മാസത്തിനകം 300 കോടി രൂപ യു.എ.ഇയിലെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിക്കാന്‍ ധാരണയായി.
നവകേരള നിര്‍മാണത്തിനായി യു.എ.ഇയില്‍ നിന്ന് 300 കോടി രൂപ സമാഹരിക്കാന്‍ ധാരണയായി. വിവിധ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയത്.
അഞ്ചു ദിവസത്തെ യു.എ.ഇ പര്യടനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്‍പ് ലോക കേരളസഭാംഗങ്ങളുമായി ദുബൈ ഷേയ്ന്‍ബര്‍ഗര്‍ ഹോട്ടലില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മാസത്തിനകം 300 കോടി രൂപ യു.എ.ഇയിലെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിക്കാനാണ് യോഗത്തില്‍ ധാരണയായത്. രാഷ്ട്രീയഭേദമന്യേ പ്രവാസി സംഘടനകള്‍ സമാഹരണത്തിന് പിന്തുണ അറിയിച്ചു.
വിവിധ എമിറേറ്റുകളിലെ പര്യടനം പൂര്‍ത്തിയാക്കി രാത്രി യു.എ.ഇ സമയം ഒന്‍പതരക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയില്‍ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നരയോടെ തിരുവനന്തപുരത്ത് എത്തും.
Adjust Story Font
16