Quantcast

ഷാര്‍ജ പുസ്തകമേളയില്‍ മീഡിയവണ്‍ ‘യൂ ആര്‍ ഓണ്‍ എയര്‍’ മത്സരം

ഷാര്‍ജ പുസ്തകമേളയിലെ മീഡിയവണ്‍ പവലിയന്‍ ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ വാര്‍ത്ത വായിച്ചാണ് യൂ ആര്‍ ഓണ്‍ എയര്‍ മത്സരത്തിന് തുടക്കമിട്ടത്.

MediaOne Logo

Web Desk

  • Published:

    31 Oct 2018 1:31 PM GMT

ഷാര്‍ജ പുസ്തകമേളയില്‍ മീഡിയവണ്‍ ‘യൂ ആര്‍ ഓണ്‍ എയര്‍’ മത്സരം
X

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന 'യൂ ആര്‍ ഓണ്‍ എയര്‍' വാര്‍ത്താവായനാ- റിപ്പോര്‍ട്ടിങ് മല്‍സരത്തിന് തുടക്കമായി. മന്ത്രി കെ.ടി ജലീല്‍ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഷാര്‍ജ പുസ്തകമേളയിലെ മീഡിയവണ്‍ പവലിയന്‍ ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ വാര്‍ത്ത വായിച്ചാണ് യൂ ആര്‍ ഓണ്‍ എയര്‍ മത്സരത്തിന് തുടക്കമിട്ടത്. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് മീഡിയവണ്‍ വാര്‍ത്താവായന റിപ്പോര്‍ട്ടിങ് മല്‍സരം സംഘടിപ്പിക്കുന്നത്. ഇതിനായി താല്‍കാലിക ന്യൂസ് സ്റ്റുഡിയോ മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്. മികച്ച നാല് വിദ്യാര്‍ഥികള്‍ക്ക് ശിശുദിനത്തില്‍ മീഡിയവണിന്റെ റിപ്പോര്‍ട്ടര്‍മാരാകാന്‍ അവസരം നല്‍കും.

ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് ഓഫിസര്‍ മോഹന്‍കുമാര്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സന്‍, പ്രവാസി ക്ഷേമബോര്‍ഡംഗം കൊച്ചുകൃഷ്ണന്‍, കെ.എല്‍ ഗോപി, ഹാപ്പി ജീനിയസ് അക്കാദമി എം.ഡി ദാവൂദ് മുഹമ്മദലി, ഡയറക്ടര്‍മാരായ സാദിഖ്, ഡോ. നജീബ് എന്നിവരും പങ്കെടുത്തു.

TAGS :

Next Story