നല്ല അഭിമുഖം എങ്ങനെ നടത്താം? കരണ്‍ ഥാപ്പര്‍ പറയുന്നു
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിധേയരായി മാറുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കരണ്‍ ഥാപ്പര്‍
ശരിയായ മുന്നൊരുക്കം നടത്തിയില്ലെങ്കില്‍ ഏതൊരു അഭിമുഖവും പരാജയത്തില്‍ കലാശിക്കുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. വിഷയം സമഗ്രസ്വഭാവത്തില്‍ ഉള്‍ക്കൊള്ളാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എല്ലാം ഒത്തിണങ്ങിയ നല്ല അഭിമുഖം എങ്ങനെ നടത്താന്‍ സാധിക്കും ഈ ചോദ്യത്തിന് കരണ്‍ ഥാപ്പര്‍ നല്‍കുന്ന ഉത്തരം ഇതാണ്. എംബഡഡ് ജേര്‍ണലിസം എന്നത് അത്ര നിന്ദിക്കപ്പെടേണ്ട ഒന്നല്ലെന്ന് കരണ്‍ ഥാപ്പര്‍ വ്യക്തമാക്കുന്നു. എന്നാല്‍ എംബഡഡ് അഭിമുഖം എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും കരണ്‍ ഥാപ്പര്‍ തീര്‍ത്തു പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിധേയരായി മാറുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കരണ്‍ ഥാപ്പര്‍ കൂട്ടിച്ചേര്‍ത്തു.
Next Story
Adjust Story Font
16