ജോര്‍ദാന് സഹായം വാഗ്ദാനം ചെയ്ത് യു.എ.ഇ
ഒൗദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായാണ് ശൈഖ് മുഹമ്മദ് ജോർദാനിലെത്തിയത്.
ജോർദാന് സാധ്യമായ എല്ലാ പിന്തുണയും നൽകാന്‍ തയ്യാറെന്ന്
യു.എ.ഇ നേതൃത്വം. ജോർദാനിൽ പര്യടനം നടത്തുന്ന അബൂദബി കിരീടാവകാശിയാണ് ഇതു സംബന്ധിച്ച ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമൻ ഒാർഡർ ഒാഫ് ഹുസൈൻ ഇബ്ൻ അലി സമ്മാനിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണത്തെയും ബന്ധത്തെയും പിന്തുണക്കുന്നതിൽ ശൈഖ് മുഹമ്മദ് വഹിച്ച പങ്കിനുള്ള കൃതജ്ഞതയായാണ് ഒാർഡർ നൽകി ആദരിച്ചത്.
ജോർദാൻ തലസ്ഥാനമായ അമ്മാനിലെ അൽ ഹുസൈനിയ കൊട്ടരത്തിൽ നടന്ന പ്രത്യേക പരിപാടിയിൽ ബഹുമതി സമർപ്പിച്ചു. ഒൗദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായാണ് ശൈഖ് മുഹമ്മദ് ജോർദാനിലെത്തിയത്. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻറ നേതൃത്വത്തിലുള്ള യു.എ.ഇയും ജോർദാനും തമ്മിലുള്ള ശക്തമായ സൗഹൃദ-ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് അബ്ദുല്ല രാജാവ് ഉൗന്നിപ്പറഞ്ഞു.
അതിനിടെ, ജോർദാനിെൻറ ദ്രുതകർമസേനയായ ‘റാപിഡ് ഇൻറർവെൻഷൻ ബ്രിഗേഡ്’ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻറ പേര് ഉൾപ്പെടുത്തി പുനർ നാമകരണം ചെയ്തു.
Adjust Story Font
16