Quantcast

യു.എ.ഇയിലെ പൊതുമാപ്പിന്‍റെ കാലാവധി അവസാനിച്ചു

അനധികൃതമായി രാജ്യത്ത് തങ്ങിയ ആയിരങ്ങള്‍ യുഎഇ വിട്ടു

MediaOne Logo

Web Desk

  • Published:

    30 Nov 2018 7:23 PM

യു.എ.ഇയിലെ പൊതുമാപ്പിന്‍റെ കാലാവധി അവസാനിച്ചു
X

യു.​എ.​ഇ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി വെള്ളിയാഴ്​ച അ​വ​സാ​നിച്ചു. രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക് 'രേ​ഖ​ക​ൾ ശ​രി​യാ​ക്കൂ; സ്വ​യം ര​ക്ഷി​ക്കൂ' എ​ന്ന സ​ന്ദേ​ശം ന​ൽ​കി ആ​ഗ​സ്​​റ്റ്​ ഒ​ന്നു മുതലായിരുന്നു​ പൊ​തു​മാ​പ്പ് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​ത്.

തുടക്കത്തിൽ ഒ​ക്​​ടോ​ബ​ർ 31 വ​രെ​യാ​ണ്​ കാ​ലാ​വ​ധി നി​ശ്​​ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട്​ ന​വം​ബ​ർ 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. നാല​ു മാസം നീണ്ട പൊതുമാപ്പിൽ ഇ​ന്ത്യ​ക്കാ​ര​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ പൊ​തു​മാ​പ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രാ​ജ്യം വി​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​ന്‌ ദി​ര്‍ഹം പി​ഴ ന​ൽ​കേ​ണ്ടി വ​രു​മാ​യി​രു​ന്ന നി​ര​വ​ധി പേ​ര്‍ക്ക്​ ത​ങ്ങ​ളു​ടെ അ​വ​സ്ഥ സു​ര​ക്ഷി​ത​മാ​ക്കാ​നും ക​ഴി​ഞ്ഞു.

പൊ​തു​മാ​പ്പ് കാ​ലാ​വ​ധി തീ​രു​ന്ന​തോ​ടെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ. ഡി​സം​ബ​ർ ഒ​ന്ന്​ മു​ത​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന്​ എ​മി​ഗ്രേ​ഷ​ൻ മേ​ധാ​വി​ക​ൾ നേ​ര​ത്തേ ത​ന്നെ ​്ന്നു ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ന​ത്ത പി​ഴ​യും ത​ട​വും നാ​ടു​ക​ട​ത്ത​ല്‍ അ​ട​ക്ക​മു​ള്ള ശി​ക്ഷ​യും ഇ​ത്ത​ര​ക്കാ​ര്‍ക്ക് പ്ര​തീ​ക്ഷി​ക്കാം. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​വ​ര്‍ക്ക് പു​തി​യ ജോ​ലി ക​ണ്ടെ​ത്തു​ന്ന​തി​ന്​ ആ​റു മാ​സ കാ​ല​യ​ള​വു​ള്ള വി​സ സം​വി​ധാ​ന​വും ഇ​ക്കു​റി സ​ര്‍ക്കാ​ര്‍ പ്ര​ത്യേ​ക​മാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. ഒ​ന്‍പ​ത് സേ​വ​ന മേ​ഖ​ല​ക​ളും ഓ​രോ എ​മി​രേ​റ്റി​ലെ എ​മി​ഗ്രേ​ഷ​ന്‍ ഓ​ഫീ​സു​ക​ളും രാ​വി​ലെ എ​ട്ട്​ മു​ത​ല്‍ രാ​ത്രി എ​ട്ട്​ വ​രെ പൊ​തു​മാ​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ക്കാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ടെ എ​ണ്ണം ഇക്കുറി താരതമ്യേന കു​റ​വാ​യി​രു​ന്നു.

TAGS :

Next Story