യു.എ.ഇ ദേശീയദിനം കേരളത്തിലും ആഘോഷിച്ചു
ദേശീയദിനത്തിനൊപ്പം സ്ഥാപകനേതാവ് ഷെയ്ക്ക് സയ്ദ് ബിൻ സുൽത്താൻ അൽ നഹിയാന്റെ നൂറാം ജന്മവാര്‍ഷികവും ആഘോഷിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
യു.എ.ഇയുടെ നാൽപ്പത്തിയേഴാമത് ദേശീയദിനം കേരളത്തിലും ആഘോഷിച്ചു. യു.എ.ഇ കേരള കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സ്പീക്കറും മന്ത്രിമാരുമുൾപ്പെടെ നിരവധിപേർ ആഘോഷപരിപാടിയിൽ പങ്കെടുത്തു.
ദേശീയദിനത്തിനൊപ്പം സ്ഥാപകനേതാവ് ഷെയ്ക്ക് സയ്ദ് ബിൻ സുൽത്താൻ അൽ നഹിയാന്റെ നൂറാം ജന്മവാര്‍ഷികവും ആഘോഷിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരള കോണ്‍സുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽസാബിയും സ്പീക്കറും മന്ത്രിമാരും ചേർന്ന് കേക്ക് മുറിച്ചതോടെയാണ് കേരളത്തിലെ ആഘോഷപരിപാടികൾക്ക് തുടക്കമായത്.
മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു. പ്രളയാനന്തര കേരളത്തിന് യു.എ.ഇ വാഗ്ദാനം ചെയ്ത സഹായം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സ്പീക്കറും മന്ത്രിമാരും നടത്തിയ ആശംസ പ്രസംഗത്തിലും പ്രളയാസഹായത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഉണ്ടായിരുന്നു.
Next Story
Adjust Story Font
16