ഇന്ത്യയും യു.എ.ഇയും കറൻസി സ്വാപ് കരാറിൽ ഒപ്പിട്ടു
ഡോളർ പോലുള്ള കറൻസികൾ അടിസ്ഥാനക്കാതെ തന്നെ ഇടപാട് സാധ്യമാകും എന്നതാണ്ഇതിന്‍റെ നേട്ടം.
ഇന്ത്യയും യു.എ.ഇയും കറൻസി സ്വാപ് കരാറിൽ ഒപ്പിട്ടു. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്വന്തം കറൻസിയിൽ വിനിമയം സാധ്യമാക്കുന്നതാണ് കരാർ. ഡോളർ പോലുള്ള കറൻസികൾ അടിസ്ഥാനക്കാതെ തന്നെ ഇടപാട് സാധ്യമാകും എന്നതാണ്
ഇതിന്‍റെ നേട്ടം.
അബൂദബിയിൽ നടന്ന ഇന്ത്യ- യു.എ.ഇ ജോയിന്‍റ് കമീഷൻ യോഗത്തിലാണ് കരാർ യാഥാർഥ്യമായത്. ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാരായ സുഷമ സ്വരാജ്, ശൈഖ് അബ്ദുള്ള ബിൻ സായിദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
ഊർജം, നിക്ഷേപം, ബഹിരാകാശം, വ്യാപാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായി. വിവിധ ഘട്ടങ്ങളിൽ ഡോളറിന്‍റെ ഉയർച്ചയും താഴ്ചയും ഇന്ത്യ, യുഎഇ വിനിമയത്തെ ബാധിക്കില്ലെന്നതാണ് ഒപ്പുവെച്ച കരാറിന്‍റെ പ്രധാന നേട്ടം.
വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിലെ സാമ്പത്തിക, വാണിജ്യ വിഭാഗം അസിസ്റ്റന്‍റ് മന്ത്രി മുഹമ്മദ് ഷറഫും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി ടിഎസ് തിരുമുർതിയുമാണ് ഇരുരാജ്യങ്ങൾക്കുംവേണ്ടി ധാരണാപത്രം കൈമാറിയത്. യുഎഇ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ സായിദ് അൽ ഫലാസി, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി എന്നിവരും സന്നിഹിതിരായിരുന്നു.
Adjust Story Font
16