Quantcast

അബൂദബി സഹകരണത്തോടെ ഗുജറാത്തില്‍ രാസ ഉൽപാദന സമുച്ചയം വരുന്നു

2024ൽ ഉൽപാദനം ആരംഭിക്കാനാണ് പദ്ധതി.

MediaOne Logo

Suhail

  • Published:

    20 Oct 2019 12:06 AM GMT

അബൂദബി സഹകരണത്തോടെ ഗുജറാത്തില്‍ രാസ ഉൽപാദന സമുച്ചയം വരുന്നു
X

അബൂദബി നാഷനൽ എണ്ണ കമ്പനിയുടെ സഹകരണത്തോടെ ഗുജറാത്തിലെ മുന്ദ്രയിൽ 400 കോടി ഡോളർ മുതൽമുടക്കിൽ രാസ ഉൽപാദന സമുച്ചയം സ്ഥാപിക്കാൻ ധാരണ. സംയുക്ത പദ്ധതിയുടെ സാധ്യതപഠനം സംബന്ധിച്ച ധാരണപത്രം കഴിഞ്ഞ ദിവസം ഒപ്പുെവച്ചു. 2020 ആദ്യ പാദാവസാനത്തോടെ സംയുക്ത സാധ്യതപഠനം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

2024ൽ ഉൽപാദനം ആരംഭിക്കാനാണ് പദ്ധതി. 2019 ജനുവരിയിൽ പ്രഖ്യാപിച്ച ബി.എ.എസ്.എഫിൻെറയും അദാനിയുടെയും നിക്ഷേപ പദ്ധതികളുടെ അടുത്ത ഘട്ടമാണിത്. അഡ്‌നോക്, ബോർയലിസ് എന്നീ കമ്പനികളെക്കൂടി പങ്കാളികളായി ഉൾപ്പെടുത്തി രാസ ഉൽപാദന സമുച്ചയത്തിനായുള്ള ഘടനാപരമായ വിവിധ സാധ്യതകളാണ് പരിശോധിക്കുന്നത്.

ഉൽപന്നങ്ങൾ പ്രധാനമായും ഇന്ത്യൻ വിപണിയിൽ നിന്നാണ്. നിർമാണം, ഓട്ടോമോട്ടിവ് എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക വ്യവസായങ്ങൾക്ക് ആവശ്യമായ സേവനവും നൽകുന്നു. പുനരുപയോഗ ഊർജം ഉപയോഗിച്ച് പൂർണമായും പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കാർബൺഡൈഓക്‌സൈഡ് ന്യൂട്രൽ പെട്രോകെമിക്കൽ സൈറ്റാണ് മുന്ദ്രയിലേത്.

യു.എ.ഇ ഊർജ സഹമന്ത്രിയും അഡ്നോക് ഗ്രൂപ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽത്താൻ അൽ ജാബറാണ് ധാരണപത്രം ഒപ്പുവെച്ച വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. പരസ്പരം പ്രയോജനകരമായ പങ്കാളിത്തം വളർത്തുന്നത് അഡ്നോക്കിെൻറ വികസന നയത്തിന് അനുസൃതമായാണെന്നും അദ്ദേഹം പറഞ്ഞു. മുന്ദ്ര തുറമുഖത്ത് കെമിക്കൽ മാനുഫാക്ചറിങ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയും ചൂണ്ടിക്കാട്ടി.

TAGS :

Next Story