യു എ ഇയിൽ കോവിഡ് മാറിയ കുട്ടികളിൽ അപൂർവ രോഗാവസ്ഥ; അഞ്ച് കുട്ടികൾ ചികിൽസതേടി
കടുത്തപനി, കണ്ണ് ചുമന്ന് പീളകെട്ടൽ, വയറിളക്കം, ചൊറിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ
യു എ ഇയിൽ കോവിഡ് മാറിയ കുട്ടികളിൽ അപൂർവ രോഗാവസ്ഥ കാണപ്പെടുന്നതായി മുന്നറിയിപ്പ്. ‘മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം’ എന്ന് വിളിക്കുന്ന രോഗാവസ്ഥയുമായി അഞ്ച് കുട്ടികൾ ചികിൽസതേടി. മാതാപിതാക്കൾ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. കടുത്തപനി, കണ്ണ് ചുമന്ന് പീളകെട്ടൽ, വയറിളക്കം, ചൊറിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ. കുട്ടികളിൽ ഹൃദ്രോഗ ലക്ഷണങ്ങൾക്കും, അമിത രക്തസമർദ്ദത്തിനും സാധ്യതയുണ്ട്. കോവിഡ് മാറിയ കുട്ടികളിലും, കോവിഡ് രോഗികളുമായി ഇടപഴകിയ കുട്ടികൾക്കുമാണ് ഇത് കണ്ടുവരുന്നത്. നേരത്തേ മറ്റ് രാജ്യങ്ങളിൽ നിന്നും ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചികിൽസതേടിയ കുട്ടികൾ അപകടാവസ്ഥ തരണം ചെയ്തതായും ആരോഗ്യവിദഗ്ധർ അറിയിച്ചു.
Next Story
Adjust Story Font
16