Quantcast

നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസിൽ യു.എ.ഇ അന്വേഷണം തുടങ്ങി

കേസിൽ സ്വന്തം നിലക്ക് അന്വേഷണം നടത്തുക, ഇന്ത്യയിൽ നടക്കുന്ന അന്വേഷണത്തിന് പൂർണ സഹായം ഉറപ്പാക്കുക എന്നതാണ് വിഷയത്തിൽ യു.എ.ഇ നിലപാട്.

MediaOne Logo

  • Published:

    9 July 2020 3:53 PM GMT

നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസിൽ യു.എ.ഇ അന്വേഷണം തുടങ്ങി
X

നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസിൽ യു.എ.ഇ അന്വേഷണം തുടങ്ങി. കേസിൽ സ്വന്തം നിലക്ക് അന്വേഷണം നടത്തുക, ഇന്ത്യയിൽ നടക്കുന്ന അന്വേഷണത്തിന് പൂർണ സഹായം ഉറപ്പാക്കുക എന്നതാണ് വിഷയത്തിൽ യു.എ.ഇ നിലപാട്. അന്വേഷണത്തിന്റെ ഭാഗമായി ഷാർജയില്‍ പലയിടങ്ങളിലും പരിശോധന നടന്നതായും റിപ്പോർട്ടുണ്ട്.

സ്വർണകടത്തു കേസിൽ സ്വന്തം നിലക്ക് അന്വേഷണം നടത്തുക, ഇന്ത്യയിൽ നടക്കുന്ന അന്വേഷണത്തിന് പൂർണ സഹായം ഉറപ്പാക്കുക, ഇതാണ് വിഷയത്തിൽ യു.എ.ഇയുടെ പ്രഖ്യാപിത നയം. രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയ സംഭവത്തിൽ എത്രയും പെട്ടെന്ന് യഥാർഥ കുറ്റവാളികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് യു.എ.ഇ. ഷാർജയിലെ അൽ സാതർ സ്പൈസിസ് സ്ഥാപനത്തിനു പുറമെ ഫാസിൽ എന്ന ഇടനിലക്കാരനെ കുറിച്ചുമാണ് ഇന്ത്യയിലെ കസ്റ്റംസ് വിഭാഗം കോടതിയെ വിവരം അറിയിച്ചിരിക്കുന്നത്.

ഫാസിലിനൊപ്പം മറ്റാർക്കെങ്കിലും കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന കാര്യം ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരാനാകും. അന്വേഷണം എത്രയുംപെട്ടെന്ന് പൂർത്തീകരിക്കാനുള്ള തിരക്കിട്ട നീക്കമാണ് നടക്കുന്നത്.

TAGS :

Next Story