ചാര്‍ട്ടേഡ് വിമാനങ്ങള്‍ ട്രാവല്‍ ഏജന്‍സികളെ അട്ടിമറിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ദുബൈ KMCC
യു.എ.ഇയിൽ നിലനിൽക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നവർക്ക് വേണ്ടിയാണ് ചാർട്ടേഡ് വിമാന സർവീസ് തുടരുന്നതെന്ന് ദുബൈ കെ.എം.സി.സി നേതാക്കൾ
യു.എ.ഇയിൽ നിലനിൽക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നവർക്ക് വേണ്ടിയാണ് ചാർട്ടേഡ് വിമാന സർവീസ് തുടരുന്നതെന്ന് ദുബൈ കെ.എം.സി.സി നേതാക്കൾ. ചാർട്ടേഡ് വിമാനങ്ങൾ ട്രാവൽ ഏജൻസികളെ തകർക്കുന്നു എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ആരെങ്കിലും തട്ടിപ്പ് നടത്തിയെന്ന് കണ്ടാൽ ശക്തമായ നടപടിയെടുക്കും എന്നും നേതാക്കൾ ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിസ കാലാവധി പിന്നിട്ട് നാട്ടിൽ പോകാൻ കഴിയാത്തവർക്ക് പിഴയില്ലാതെ മടങ്ങാൻ അവസരമൊരുക്കുന്നതിനാണ് ദുബൈ കെ.എം.സി.സി ചാർട്ടേഡ് വിമാനങ്ങൾ ഇപ്പോൾ പറത്തുന്നത്. സംഘടനക്ക് അനുവദിച്ച 43 ചാർട്ടേഡ് വിമാനങ്ങളിൽ 10 എണ്ണം കൂടി മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിന് ശേഷം ചാർട്ടേഡ് വിമാനങ്ങൾ പറത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. കെ.എം.സി.സി ചാർട്ടേഡ് വിമാനങ്ങളിൽ നിന്ന് ഒരു ഫിൽസ് ഫോലും വരുമാനമുണ്ടാക്കിയിട്ടില്ല. യാത്രക്കാർക്ക് അങ്ങോട്ട് പണം നൽകി സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. കെ.എം.സി.സിയുടെ പേരിൽ ആരെങ്കിലും തെറ്റായി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തെളിയിച്ചാൽ അവർക്കെതിരെ ശക്തമായ നടപടിയെക്കുമെന്നും നേതാക്കൾ പറഞ്ഞു.
Adjust Story Font
16