നാട്ടിൽ നിന്ന് അബൂദബിയിലേക്ക് വരുന്നവർക്കുള്ള പുതിയ ക്വാറന്റീൻ നിയമങ്ങൾ ഇവയാണ്
അബൂദബി വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റയിൻ നിർബന്ധമാണ്
നാട്ടിൽ നിന്ന് നേരിട്ട് അബൂദബിയിൽ ഇറങ്ങുന്നവർക്ക്
നാട്ടിൽ നിന്ന് വിമാനത്തിൽ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റയിൻ നിർബന്ധമാണ്.
ആദ്യം പി സി ആർ ടെസ്റ്റിന് വിധേയരാകണം.
തുടർന്ന് ക്വാറന്റയിൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യും.
തുടർന്ന് നിരീക്ഷണത്തിനായുള്ള റിസ്റ്റ് ബാൻഡ് ധരിപ്പിക്കും.
14 ദിവസത്തെ ക്വാറന്റീൻ കാലയളവിലെല്ലാം കൈയിൽ റിസ്റ്റ് ബാൻഡ് ധരിച്ചിരിക്കണം.
12 മത്തെ ദിവസം വീണ്ടും പി സി ആർ ടെസ്റ്റ് നടത്തും.
ഫലം നെഗറ്റീവ് ആണെങ്കിൽ 14 മത്തെ ദിവസം റിസ്റ്റ് ബാൻഡ് അഴിച്ചു മാറ്റും.
മറ്റിടങ്ങളിൽ ഇറങ്ങി അബൂദബിയിലേക്ക് പോകുന്നവർക്ക്
അബൂദബി അല്ലാത്ത മറ്റ് എമിറേറ്റുകളിൽ ഇറങ്ങി അബൂദബിയിലേക്ക് പോകുന്നവർക്കും ക്വാറന്റൈൻ നിയമം ബാധകമാണ്.അബൂദബി എമിറേറ്റിന് പുറത്ത് മറ്റ് എമിറേറ്റുകളിൽ 14 ദിവസത്തിന് താഴെ ചെലവഴിച്ചവരും പി സി ആർ പരിശോധനക്ക് വിധേയമാകണം.
ഇവരും ക്വാറന്റയിൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് റിസ്റ്റ് ബാൻഡ് ധരിക്കണം.
എന്നാൽ ഇവർ അബൂദബിക്ക് പുറത്ത് യു എ ഇയിൽ കഴിഞ്ഞ ദിവസം ക്വാറന്റൈയിൻ കാലാവധിയിൽ നിന്ന് കുറക്കും. ഉദാഹരണത്തിന് രണ്ട് ദിവസം ദുബൈയിലോ മറ്റോ താമസിച്ചവർ 12 ദിവസം ക്വാറന്റയിനിൽ കഴിഞ്ഞാൽ മതി.
ഇവർക്ക് 12 മത്തെ ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തും.
നെഗറ്റീവ് ആണെങ്കിൽ മൊത്തം ക്വാറന്റയിൻ 14 തികയുന്ന അന്ന് റിസ്റ്റ് ബാൻഡ് അഴിച്ചുമാറ്റും.
14 ദിവസം കഴിഞ്ഞ് അബൂദബിയിലേക്ക് പോകുന്നവർക്ക്
യു എ ഇയിൽ എത്തി 14 ദിവസം കഴിഞ്ഞ് അബൂദബിയിലേക്ക് പോകുന്നവർക്ക് അബൂദബിയിൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, അതിർത്തിയിൽ നടത്തുന്ന പരിശോധനകൾക്ക് ഇവർ വിധേയകരാകണം.
ഏത് തരം ക്വാറന്റയിൻ ആണ് വേണ്ടത് ?
അബൂദബിയിൽ എത്തുന്നവർക്ക് ഏതുതരം ക്വാറന്റൈയിനിൽ പോകണം എന്ന് തീരുമാനിക്കുന്നത് ഹെൽത്ത് അതോറിറ്റി ആയിരിക്കും. ഇത് വീട്ടിലോ, ഹോട്ടലിലോ, അല്ലെങ്കിൽ അതോറിറ്റി നിശ്ചയിക്കുന്ന താമസ സ്ഥലത്തോ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16