Quantcast

ദുബൈയിലെ അഞ്ച് മെട്രോ സ്റ്റേഷനുകൾ പേര് മാറ്റുന്നു

നാളെ മുതലാണ് സ്റ്റേഷനുകളുടെ പേര് മാറ്റം ആരംഭിക്കുന്നത്

MediaOne Logo

  • Published:

    24 Nov 2020 4:11 PM GMT

ദുബൈയിലെ അഞ്ച് മെട്രോ സ്റ്റേഷനുകൾ  പേര് മാറ്റുന്നു
X

ദുബൈയിലെ അഞ്ച് മെട്രോ സ്റ്റേഷനുകളുടെ പേര് മാറ്റുന്നു. നാളെ മുതലാണ് സ്റ്റേഷനുകളുടെ പേര് മാറ്റം ആരംഭിക്കുന്നത്. ആറ് മാസം മുമ്പ് ഇത്തരത്തിൽ മൂന്ന് സ്റ്റേഷനുകൾ പുനർനാമകരണം നടത്തിയിരുന്നു.

മെട്രോ ഗ്രീൻ ലൈനിലെ അൽ ഫഹീദി മെട്രോ സ്റ്റേഷൻ ഇനി മുതൽ ഷറാഫ് ഡിജി മെട്രോ സ്റ്റേഷൻ എന്നായിരിക്കും അറിയപ്പെടുക. നേരത്തേ റെഡ് ലൈനിൽ ഷറാഫ് ഡിജി എന്ന പേരിലുണ്ടായിരുന്ന സ്റ്റേഷൻ മേയ് മാസത്തിലാണ് മശ്റഖ് എന്ന് നാമകരണം ചെയ്തത്.

ഫസ്റ്റ് അബൂദബി ബാങ്ക് സ്റ്റേഷന്റെ പേര് അടുത്തദിവസം മുതൽ ഉമ്മുൽ ഷീഫ് എന്നാക്കും. നൂർബാങ്ക് അൽ സഫ എന്ന് പേര് മാറ്റും. ഡമാക്ക് സ്റ്റേഷന്റെ പേര് ദുബൈ മറീന എന്നാക്കും. നഖീൽ സ്റ്റേഷന്റെ പേർ അൽഖൈൽ എന്നാക്കി മാറ്റുമെന്നും ദുബൈ ആർ ടി എ അറിയിച്ചു. സ്റ്റേഷന്റെ ബോർഡുകൾ മാറ്റുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. മാറ്റം അടുത്തവർഷം ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story