പ്രവാസലോകത്തും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി
'അക്കരെയൊരുക്കം' എന്ന പേരിലായിരുന്നു പരിപാടി
യുഎഇ യിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമായി. അബൂദബിയിൽ തവനൂർ മണ്ഡലം KMCC യുടെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച കാമ്പയിനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. 'അക്കരെയൊരുക്കം' എന്ന പേരിലായിരുന്നു പരിപാടി.
തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന ഫിറോസ് കുന്നുംപറമ്പിലിനെ വിജയിപ്പിക്കണമെന്ന് പ്രചാരണ കൺവെൻഷൻ ആഹ്വാനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ഫിറോസിെൻറ വിജയം ഉറപ്പാക്കാൻ നാട്ടിലുള്ള പ്രവാസി കുടുംബങ്ങൾക്കിടയിലും പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും കൺവെൻഷൻ തീരുമാനിച്ചു. കാലടി,തവനൂർ, വട്ടംകുളം, എടപ്പാൾ , തൃപ്രങ്ങോട്, മംഗലം, പുറത്തൂർ പഞ്ചായത്തുകളിലെ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
പ്രസിഡന്റ് നാസർ മംഗലത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ യു എ ഇ കെ.എം.സി.സി വർക്കിംഗ് പ്രസിഡന്റ് യു അബ്ദുള്ള ഫാറൂഖി ഉദ്ഘാടനം ചെയ്തു.അബുദാബി സംസ്ഥാന പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് പൊന്നാനി, മജീദ് അണ്ണാൻ തൊടി,ഇ ടി എം സുനീർ, അബുഹാജി കളപ്പാട്ടിൽ, ഹിദായത്തുല്ല, സൈനുദ്ധീൻ പാറമ്മൽ എന്നിവർ സംസാരിച്ചു.സമീർ പുറത്തൂർ സ്വാഗതവും റഹീം തണ്ഡലം നന്ദിയും പറഞ്ഞു.
Adjust Story Font
16