യൂത്ത് ട്രാവൽ അംബാസഡർ പുരസ്കാരം സഞ്ചാരി അഷ്കർ കബീറിന്
22 വർഷമായി യാത്രകളിൽ സജീവമാണ്അഷ്‌കർ കബീർ
യൂത്ത് ഇന്ത്യ യു.എ.ഇ പ്രഖ്യാപിച്ച പ്രഥമ യൂത്ത് ട്രാവൽ അംബാസിഡർ അവാർഡിന് അഷ്‌കർ കബീർ അർഹനായി. സഞ്ചാര സാഹിത്യത്തിന് പുറമെ പ്രഭാഷകൻ, ചലചിത്ര നിരൂപകൻ, കലാ-സാംസ്കാരിക പ്രവർത്തകൻ എന്നീ നിലയിലും അഷ്കർ കബീർ ശ്രദ്ധേയനാണ്.
യൂത്ത് ട്രാവൽ ആൻഡ് യൂത്ത് ഡെസ്റ്റിനേഷൻസ് പ്രോജക്റ്റിെൻറ ഭാഗമായാണ് യൂത്ത് ഇന്ത്യയുടെ പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ അഷ്‌കർ ശാന്തപുരം അൽജാമിഅ ഇസ്ലാമിയ, കേരള യൂനിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്
22 വർഷമായി യാത്രകളിൽ സജീവമാണ്അഷ്‌കർ കബീർ. എണ്ണമറ്റ രാജ്യങ്ങളിലാണ് അഷ്കർ കബീർ സന്ദർശിച്ചത്. യൂത്ത് ഇന്ത്യ രക്ഷാധികാരി മുബാറക് അബ്ദുറസാഖ് അവാർഡ് പ്രഖ്യാപനം നടത്തി. യാത്രകളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം
അവാർഡ് പ്രഖ്യാപന ഭാഗമായി ഇന്ത്യൻ യാത്രകളെ മുൻ നിർത്തി നടന്ന ഓപ്പൺ സെഷനിൽ പി.ബി.എം ഫർമീസ്, സുഹൈല, ഹിഷാം എന്നിവർ പങ്കെടുത്തു. യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡൻറ് ഷഫീഖ് സി.പി അധ്യക്ഷത വഹിച്ചു
Adjust Story Font
16