Quantcast

ദുബൈ ഉപഭരണാധികാരി ശൈഖ്​ ഹംദാന്​ വിട; പത്ത് നാൾ ദു:ഖാചരണം

വ്യാഴാഴ്​ച മുതൽ മൂന്ന്​ ദിവസം ദുബൈ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല

MediaOne Logo

Web Desk

  • Published:

    24 March 2021 7:52 AM GMT

ദുബൈ ഉപഭരണാധികാരി ശൈഖ്​ ഹംദാന്​ വിട; പത്ത് നാൾ ദു:ഖാചരണം
X

ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധനകാര്യ വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂം അന്തരിച്ചു. ശൈഖ്​ ഹംദാൻ 1971 ൽ യുഎഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി. യു.എ.ഇ സമ്പദ്​ ഘടനക്ക്​ ദിശാബോധം പകരുന്നതിലും മുന്നേറ്റം ഉറപ്പാക്കുന്നതിലും നിർണായക പങ്ക്​ വഹിച്ച നേതാവ്​ കൂടിയാണ്​ വിടവാങ്ങുന്നത്​.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ തന്റെ പ്രിയ സഹോദരന്റെ വിയോഗ വാർത്ത പങ്കുവെച്ചത്​.

ശൈഖ് റാശിദ് ബിൻ സഈദ്​ അൽ മക്തൂമിന്റെ രണ്ടാമത്തെ മകനാണ്​ ശൈഖ്​ ഹംദാൻ. 1945 ഡിസംബർ 25ന്​ ജനനം.

അൽ-അഹ്ലിയ സ്കൂളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം. തുടർന്ന്​ കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിൽ ഉപരി പഠനം.

ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ദുബൈ മുനിസിപാലിറ്റി, ആൽ മക്​തൂം ഫൗണ്ടേഷൻ, ദുബൈ അലൂമിനിയം ആൻഡ്​ നാചുറൽ ഗ്യാസ്​ കമ്പനി, ദുബൈ വേൾഡ്​ ട്രേഡ്​ സെൻറർ തുടങ്ങിയ ഉന്നത സ്​ഥാപനങ്ങളുടെ മേധാവി എന്നനിലയിലും വലിയ സംഭാവനയാണ്​ നൽകിയിട്ടുണ്ട്​​.

യുഎഇ സുവർണ ജൂബിലി ആഘോഷ പരിപാടികൾക്കൊരുങ്ങുന്ന വേളയിലുള്ള ശൈഖ്​ ഹംദാന്റെ വിയോഗം സ്വദേശികളിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിലും കണ്ണീർ പടർത്തി. ദുബൈയിൽ പത്തു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്​ച മുതൽ മൂന്നു ദിവസം ദുബൈയിലെ സർക്കാർ സ്​ഥാപനങ്ങൾ അടഞ്ഞുകിടക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story