Quantcast

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് മാഫിയാ തലവന്‍ 'ഗോസ്റ്റ്' ദുബൈ പൊലീസ് പിടിയില്‍

'ഗോസ്റ്റ്' എന്നറിപ്പെടുന്ന മൗഫ് ബുചീബിയാണ് ദുബൈ പൊലീസ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    26 March 2021 2:18 AM GMT

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് മാഫിയാ തലവന്‍ ഗോസ്റ്റ് ദുബൈ പൊലീസ് പിടിയില്‍
X

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് മാഫിയാ തലവൻ മൗഫ് ബുചീബി ദുബൈ പൊലീസ് പിടിയിലായി. ഒരു പതിറ്റാണ്ടിലേറെയായി ഇന്റർപോളും ഫ്രഞ്ച് പൊലീസും ഇയാൾക്കായി തെരച്ചിൽ തുടരുകയായിരുന്നു. വ്യാജ ഐഡന്റിറ്റിയിൽ വിവിധ രാജ്യങ്ങളിലായി കഴിഞ്ഞുവരികയായിരുന്ന ഇയാൾ 'ഗോസ്റ്റ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.

പാരീസിലെ തെരുവു കച്ചവടക്കാരനിൽ നിന്ന് വളർന്ന് ഓരോ വർഷവും 60ടൺ കഞ്ചാവ് യൂറോപ്പിലേക്ക് ഒളിച്ചു കടത്തുന്ന അധോലോക നായകനായി വളർന്നയാളാണ് ഈ 41കാരൻ. 2012ൽ മൊറോക്കോയിലേക്ക് കടന്ന ഇയാൾ അൾജീരിയയിലും തുനീഷ്യയിലും മറ്റുമായി തന്റെ സാമ്രാജ്യം നിയന്ത്രിച്ചുവരികയായിരുന്നു.

വ്യാജഐഡന്റിറ്റിയിൽ സഞ്ചരിക്കുമ്പോൾ അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് ഫ്രഞ്ച് ഡിറ്റക്ടീവുകൾക്ക് പ്രതിയെ തിരിച്ചറിയാനായത്. 20വർഷം മുമ്പുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു ഇയാളുടേതായി അധികൃതരുടെ കയ്യിലുണ്ടായിരുന്നത്. ഇന്റർപോളിൽ നിന്ന് ലഭ്യമായ വിരളടയാളമാണ് ദുബൈ പൊലീസിന് മൗഫിനെ തിരിച്ചറിയാൻ സഹായകമായത്. മയക്കുമരുന്ന് കടത്തിന് 2015ൽ ഫ്രഞ്ച് കോടതി പ്രതിയുടെ അസാന്നിധ്യത്തിൽ 20വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്. അതിനാൽ ഇയാളെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് ഫ്രാൻസ് അധികൃതർ.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story