മര്‍ബാന്‍; സ്വന്തം അസംസ്കൃത എണ്ണയുമായി യു.എ.ഇ
ഏഷ്യൻ മാർക്കറ്റാണ് മർബാനിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്.
മർബാൻ എന്ന പേരിൽ യു.എ.ഇ സ്വന്തം ക്രൂഡ് ഓയിൽ ബ്രാൻഡ് പുറത്തിറക്കി. ബ്രന്‍റ്, ഡബ്ല്യു.ടി.ഐ എന്നിവയ്ക്കുള്ള ബദൽ എന്ന നിലയ്ക്ക് മർബാൻ ഏറെ സ്വീകാര്യത നേടുമെന്നാണ് അബുദാബിയുടെ കണക്കുകൂട്ടൽ. ഏഷ്യൻ മാർക്കറ്റാണ് മർബാനിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്.
ഇന്ത്യയുള്‍പ്പെടെ എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് യു.എ.ഇ ബ്രാൻഡ് കൂടുതൽ പ്രയോജനകരമാകും. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഇറക്കുമതി കൂടുതൽ സുതാര്യമാക്കുന്നതോടൊപ്പം വിലയിലെ അനിശ്ചിതത്വവും ഇല്ലാതാകും. ഇന്ത്യയുടെ ആഭ്യന്തര എണ്ണവിലയിൽ കുറവ് വരുത്താനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രതിദിനം 17 ലക്ഷം ബാരൽ മർബാൻ ക്രൂഡ് ഓയിലാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. 2030 ഓടെ ഇത് 50 ലക്ഷമായി ഉയർത്തും. മർബാൻ എണ്ണ വിതരണം ജൂണിൽ തുടങ്ങാനാണ് പദ്ധതി.
Next Story
Adjust Story Font
16