Quantcast

റമദാനിലും കോവിഡ് മുന്‍കരുതല്‍; നിര്‍ദേശങ്ങള്‍ പുറത്തിറക്കി യു.എ.ഇ

ദുരന്തനിവാരണ സമിതിയാണ് രാജ്യത്തൊട്ടാകെയുള്ള നിയന്ത്രണങ്ങൾ വീഡിയോ സന്ദേശത്തിലൂടെ പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Published:

    7 April 2021 2:21 AM GMT

റമദാനിലും കോവിഡ് മുന്‍കരുതല്‍; നിര്‍ദേശങ്ങള്‍ പുറത്തിറക്കി യു.എ.ഇ
X

റമദാൻ മാസത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി നിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് റമദാനിൽ നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനം. അതേസമയം, കഴിഞ്ഞ വർഷത്തെ റമദാനുമായി താരതമ്യം ചെയ്യുേമ്പാൾ ഇക്കുറി നിരവധി ഇളവുകളുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി വിവിധ എമിറേറ്റുകളിലെ ഭരണകൂടങ്ങൾ നിർദേശങ്ങൾ നൽകിയിരുന്നു. ഇതിന് പുറമെയാണ് ദുരന്തനിവാരണ സമിതി രാജ്യത്തൊട്ടാകെയുള്ള നിയന്ത്രണങ്ങൾ വീഡിയോ സന്ദേശത്തിലൂടെ പുറത്തിറക്കിയത്. പ്രധാന നിർദേശങ്ങൾ ഇവയാണ്:

- ഒരുവീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ ഒഴികെയുള്ളവർ ഇഫ്താറുകൾ നടത്തരുത്

- മജ്‍ലിസുകൾ പാടില്ല, താമസ സ്ഥലങ്ങളിൽ ഇഫ്താർ ഭക്ഷണപ്പൊതികൾ എത്തിക്കുന്നത് അനുവദിക്കില്ല, അയൽക്കാരുമായി ഭക്ഷണം പങ്കിടരുത്.

- ഇഫ്താർ ടെൻറുകൾ അനുവദിക്കില്ല, പള്ളികളിൽ ഭക്ഷണം നൽകരുത്, സ്ഥാപനങ്ങൾക്ക് ലേബർ കാമ്പുകളിൽ ഭക്ഷണം നൽകാം. എന്നാൽ, റസ്റ്റാറൻറുകളുമായും ക്യാമ്പ് മാനേജർമാരുമായും ബന്ധപ്പെട്ട് വേണം ഇത് നടപ്പാക്കാൻ

- സാമൂഹിക അകലം പാലിച്ച് തുറസായ സ്ഥലത്തായിരിക്കണം ഭക്ഷണപൊതി വിതരണം

- റസ്റ്റാറൻറുകളുടെ ഉള്ളിലും മുൻവശത്തും ഇഫ്താർ ഭക്ഷണ വിതരണം അനുവദിക്കില്ല

- ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാവണം ഭക്ഷണം തയാറാക്കേണ്ടത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാക്കറ്റുകളിലായിരിക്കണം ഭക്ഷണ വിതരണം.

യാചകരെ കണ്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.

youtube.com/watch?v=bCBfdEugS44

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story