Quantcast

'അണ്ണാ, എന്റെ വോട്ടിന് മൂല്യം ഉണ്ടാകണമെങ്കിൽ നിങ്ങൾ രാഷ്ട്രീയത്തിൽ വരണം'; വിജയ്‌യോട് വിദ്യാർഥിനി

പരിപാടിയില്‍ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് സംസാരിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-20 13:50:02.0

Published:

20 Jun 2023 1:05 PM GMT

student about vijay
X

പരിപാടിയില്‍ സംസാരിക്കുന്ന വിദ്യാർത്ഥിനി 

ചെന്നൈ: നടന്‍ വിജയിയുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ വിജയിയോട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി നടന്നത്. ഈ പരിപാടിയുടെ നിരവധി വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പരിപാടിയില്‍ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് സംസാരിച്ചിരുന്നു.

വിദ്യാര്‍ഥിനിയുടെ വാക്കുകള്‍..... "എന്റെ പേര് ഷഫ്രുല്‍ അസീന. ഞാന്‍ മധുരയില്‍ നിന്നു വരുന്നു. അണ്ണനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സ്വന്തം അണ്ണനായിട്ട് തന്നെ എന്നും കാണും. അണ്ണന്റെ സിനിമകളും എനിക്ക് വലിയ ഇഷ്ടമാണ്. ഒരു വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് എത്ര ആഴത്തില്‍ ഒരു കുട്ടിക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയുമോ അത്രയും നന്നായി പറഞ്ഞു കൊടുത്ത അണ്ണന്റെ വാക്കുകളാണ് അദ്ദേഹത്തിന്റെ സിനിമയില്‍ നിന്ന് എന്നെ സ്പര്‍ശിച്ചത്. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ ചെയ്യുന്ന വോട്ടിന്റെ വില എന്താണെന്ന് എനിക്ക് മനസ്സിലായി. അതിനു അണ്ണന്‍ വരണം. അണ്ണാ നിങ്ങള്‍ സിനിമയില്‍ മാത്രമല്ല, ആ ഇടം ഈ ഇടം മാത്രമല്ല എല്ലാ ഇടത്തിലും ഗില്ലി ആയിരിക്കണം. അതുപോലെ എല്ലാ പുകഴും ഒരുവന്‍ ഒരുവനിക്ക് എന്ന പാട്ടില്‍ നാളെയ് നാളെയ് നാളെയ് എന്‍ട്രു ഇന്ദ്രയ് ഇലക്കാതെയ് എന്ന വരി എന്റെ മനസ്സിലുള്ളത് കൊണ്ടാണ് ഈ അവാര്‍ഡ് ഞാന്‍ നിങ്ങളുടെ കയ്യില്‍ നിന്നു വാങ്ങിയത്. എനിക്ക് തന്ന ഉപദേശം പോലെ നിങ്ങള്‍ രാഷ്ട്രീയത്തില്‍ വരണം. എന്റെ വോട്ട് വിലയുള്ളതാക്കി മാറ്റണം. ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് മുന്നില്‍ കാരുണ്യത്തിന്റെ കൈകള്‍ നീട്ടിയതുപോലെ ഇനി വരാന്‍ പോകുന്ന എല്ലാത്തിനും തനിയൊരുവന്‍ അല്ലാതെ തലൈവനായി നില്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു."

പരിപാടിയ്ക്ക് ശേഷം വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യവും ഉയര്‍ന്നു. ചടങ്ങില്‍ 'ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ 15 കോടി ആയി. അപ്പോള്‍ അയാള്‍ അതിനു മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയണം. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാന്‍ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവര്‍ത്തിക്കണം' എന്ന് വിജയ് പറഞ്ഞു.

TAGS :

Next Story