വരൻ മണ്ഡപത്തിൽ മദ്യപിച്ചെത്തി; കല്യാണം നിർത്തി വധുവിന്റെ അമ്മ, സോഷ്യൽ മീഡിയയിൽ അഭിനന്ദനം
മദ്യപിച്ചെത്തിയ വരൻ താലി വലിച്ചെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്....
ബംഗളൂരു: വരൻ മദ്യപിച്ച് മണ്ഡപത്തിൽ എത്തിയതിനെ തുടർന്ന് കല്യാണം വേണ്ടെന്ന് വെച്ച് ബംഗളൂരുവിലെ വധുവിന്റെ അമ്മ. സുഹൃത്തുക്കൾക്കൊപ്പം ബഹളം വെക്കുകയും കല്യാണ ചടങ്ങുകൾക്കിടെ വരൻ മോശമായി പെരുമാറിയതിനെയും തുടർന്നാണ് കല്യാണം നിർത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇപ്പോഴേ വരന്റെ പെരുമാറ്റം ഇങ്ങനെയാണെങ്കിൽ മകളുടെ ഭാവി എന്താകും എന്ന് ആശങ്കയുണ്ടെന്ന് വധുവിന്റെ അമ്മ പ്രതികരിച്ചു. കൈകൂപ്പി വരനോടും ബന്ധുക്കളോടും വേദിവിട്ടുപോകാൻ അമ്മ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. മദ്യപിച്ചെത്തിയ വരൻ ആരതിയിൽ ഉണ്ടായിരുന്ന താലി വലിച്ചെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അമ്മയെ പ്രശംസിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.
ഒരു മദ്യപാനിയിൽ നിന്ന് മകളെ രക്ഷിച്ചു, മകൾക്ക് വേണ്ടി ചെയ്‌ത ഏറ്റവും നല്ല കാര്യം ഇങ്ങനെ കമന്റുകൾ നിരവധിയാണ്.
2019 ൽ, ഉത്തർപ്രദേശിലെ ഒരു വധു വരൻ വേദിയിൽ വൈകിയെത്തിയതിനെ തുടർന്ന് തന്റെ വിവാഹം റദ്ദാക്കിയതും വാർത്തയായിരുന്നു.
Adjust Story Font
16