Quantcast

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം

ഫുട്‌ബോള്‍ താരം സി.കെ വിനീതും ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തു.

MediaOne Logo

Web Desk

  • Updated:

    2021-05-24 15:59:34.0

Published:

24 May 2021 3:54 PM GMT

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം
X

ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കത്തിനെതിരെ ദ്വീപ്ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം. സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, സലീം കുമാര്‍, ആന്റണി വര്‍ഗീസ് സണ്ണിവെയ്ന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്ങല്‍ തുടങ്ങിയവര്‍ ദ്വീപ് നിവാസികള്‍ക്ക് പിന്തുണപ്രഖ്യാപിച്ചു.

''ഞാൻ മൂത്തോൻ ഷൂട്ട്​ ചെയ്​തത്​ ലക്ഷദ്വീപിലാണ്​. ഞാൻ കണ്ടതിൽ വെച്ചേറ്റവും മാന്ത്രികത നിറഞ്ഞ സ്ഥലവും മനോഹരമായ മനുഷ്യരുമുള്ള സ്ഥലമാണ്​ ലക്ഷദ്വീപ്. അവരുടെ നിലവിളി നിരാശാജനകവും യാഥാർഥ്യവുമാണ്​. കൂട്ടായി നമ്മുടെ അഭിപ്രായം അറിയിക്കുന്നതിനേക്കാൾ വലുതായി നമുക്കൊന്നും ചെയ്യാനില്ല. വികസനത്തി​െൻറ പേരിൽ അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്​, അവരുടെ ആവാസവ്യവസ്ഥയും നിഷ്​കളങ്കതയും തകിടം മറിക്കരുത്​. ഇത്​ കേൾക്കേണ്ടവരുടെ ചെവിയിൽ എത്തുമെന്ന്​ പ്രതീക്ഷിക്കുന്നു'' -ഗീതുമോഹൻ ദാസ്​ ഫേസ്​ബുക്കിൽ കുറിച്ചു.

നടൻമാരായ ആൻറണി വർഗീസും സണ്ണിവെയ്​നും 'സേവ്​ ലക്ഷദ്വീപ്​' ടാഗ്​ പങ്കുവെച്ചാണ്​ ഐക്യദാർഢ്യം അറിയിച്ചത്​. സണ്ണിവെയ്​ൻ അഭിനയിച്ച 'മോസയിലെ കുതിര മീനുകൾ'ചിത്രീകരിച്ചത്​ ലക്ഷദ്വീപിലായിരുന്നു.

ലക്ഷദ്വീപിനായി രാഷ്​ട്രപതിക്കയച്ച എളമരം കരീം എം.പിയുടെ കത്ത്​ പങ്കുവെച്ചായിരുന്നു റിമകല്ലിങ്കൽ ഐക്യദാർഢ്യം അറിയിച്ചത്​.

TAGS :

Next Story