മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ഗവര്‍ണര്‍ക്ക് ക്ഷണമില്ല
രാജ്ഭവനിൽ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു
മുഖ്യമന്ത്രി വിളിച്ച ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിച്ചില്ല. നാളെ ഉച്ചയ്ക്ക് മസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന് സൽക്കാരം നടക്കുന്നത്. രാജ്ഭവനിൽ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ ക്രിസ്മസ് വിരുന്നിനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സർക്കാറും പ്രതിപക്ഷവും നിരസിച്ചത് വലിയ വാർത്തയായിരുന്നു.
ഗവർണർ തുടർച്ചയായി സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് വിരുന്നിന് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കൂടി അഭിപ്രായം പരിഗണിച്ചാണ് തീരുമാനം.ഗവർണരുടെ ക്ഷണം സ്വീകരിച്ചു ചടങ്ങിനു പോയാൽ ഒത്തുതീർപ്പുണ്ടാക്കി എന്ന പ്രചാരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്ക സർക്കാരിനുണ്ടായിരുന്നു. കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്.
Adjust Story Font
16