ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കതീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം ലഭിച്ചതില്‍ സന്തോഷം-വി.എം സുധീരന്‍
എം.പിമാര്‍ ഒറ്റക്കെട്ടായി സതീശനെ പിന്തുണച്ചതാണ് ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിച്ചത്.
ഗ്രൂപ്പ് താല്‍പര്യങ്ങള്‍ തള്ളി വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന് നല്ല തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു എന്നും സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വി.ഡി സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. രമേശ് ചെന്നിത്തലക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ തലമുറമാറ്റം വരട്ടെ എന്ന നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധി സതീശന് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.
മുസ്‌ലിം ലീഗ് അടക്കമുള്ള യു.ഡി.എഫ് ഘടകക്ഷികളും സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നിയമസഭയില്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന വി.ഡി സതീശന്‍ മികച്ച നിയമസഭാ സാമാജികന്‍ എന്ന പ്രതിച്ഛായയുള്ള നേതാവാണ്.
Adjust Story Font
16