Quantcast

ഇവര്‍ ശത്രുക്കളായിരുന്നോ ? വിജയ വഴിയില്‍ വിപ്ലവം തീര്‍ക്കാന്‍ ‘കൊറിയ’

ശത്രുതയെല്ലാം പഴങ്കഥയാക്കി ഒരുമിച്ച് നീങ്ങാനും അതിലൂടെ വിജയ വഴിയില്‍ വിപ്ലവം തീര്‍ക്കാനുമാണ് ഇരു കൊറിയകളുടെയും തീരുമാനം. അടുത്ത ഏഷ്യന്‍ ഗെയിംസിലെ യോജിപ്പ് സംബന്ധിച്ച കരാറില്‍ 

MediaOne Logo

Web Desk

  • Published:

    19 Jun 2018 5:17 AM GMT

ഇവര്‍ ശത്രുക്കളായിരുന്നോ ? വിജയ വഴിയില്‍ വിപ്ലവം തീര്‍ക്കാന്‍ ‘കൊറിയ’
X

ബദ്ധ ശത്രുക്കളായിരുന്ന കൊറിയകള്‍ക്കിടയിലെ മഞ്ഞുരുകിയതോടെ ഇരു രാജ്യങ്ങളും കൂടുതല്‍ മേഖലകളില്‍ സഹകരണത്തിന്. അടുത്ത ഏഷ്യന്‍ ഗെയിംസില്‍ ഇരു രാജ്യങ്ങളും ഐക്യ ഉപദ്വീപിന്റെ പതാകക്ക് കീഴില്‍ ഒന്നിച്ച് അണി നിരക്കും.

ശത്രുതയെല്ലാം പഴങ്കഥയാക്കി ഒരുമിച്ച് നീങ്ങാനും അതിലൂടെ വിജയ വഴിയില്‍ വിപ്ലവം തീര്‍ക്കാനുമാണ് ഇരു കൊറിയകളുടെയും തീരുമാനം. അടുത്ത ഏഷ്യന്‍ ഗെയിംസിലെ യോജിപ്പ് സംബന്ധിച്ച കരാറില്‍ ഇന്നലെയാണ് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒപ്പു വെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും കൊറിയന്‍ ഐക്യ വാര്‍ഷികത്തിന്റെ ഭാഗമായി ജൂലൈ നാലിന് ഉത്തരകൊറിയന്‍ തലസ്ഥാനമായ പോങ്യാങില്‍ ബാസ്ക്കറ്റ് ബോള്‍ മത്സരം സംഘടിപ്പിക്കാനും തീരുമാനമായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യത്തിന് കായിക മേഖലയില്‍ ഏറെ ഗുണം ചെയ്യും. ഏഷ്യന്‍ ഗെയിംസില്‍ ഒന്നിച്ച് നീങ്ങും. 1950-53 ലെ കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് വിഭജിക്കപ്പെട്ട കുടുംബങ്ങളെ ഒന്നിപ്പിക്കാനും സൈന്യത്തിലടക്കം സഹകരണം ഉറപ്പാക്കാനും ഉന്നത തല ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. 2018 ഇന്തോനേഷ്യന്‍ ഏഷ്യന്‍ ഗെയിംസിലെ ഉദ്ഘാടന സമാപന മാര്‍ച്ച് പാസ്റ്റുകളില്‍ കൊറിയ എന്നെഴുതിയ പതാകക്ക് കീഴിലാകും ഇരു രാജ്യങ്ങളും അണിനിരക്കുക.

TAGS :

Next Story