Quantcast

വിലപിടിപ്പുള്ള 45 കുപ്പി വൈൻ മോഷ്ടിച്ചു; ദമ്പതികൾക്ക് നഷ്ടപരിഹാരവും 4 വർഷം തടവുശിക്ഷയും

ഗൈഡിനൊപ്പം നിലവറ സന്ദർശിച്ച ശേഷം അടുത്ത ദിവസം പുലർച്ചെ എത്തിയാണ് ഇരുവരും വൈൻ മോഷ്ടിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-07 06:56:09.0

Published:

7 March 2023 3:58 AM GMT

45 bottles of valuable wine stolen, Compensation to the couple and 4 years imprisonment, latest malayalam news, വിലപിടിപ്പുള്ള 45 കുപ്പി വൈൻ മോഷ്ടിച്ചു, ദമ്പതികൾക്ക് നഷ്ടപരിഹാരവും 4 വർഷം തടവുശിക്ഷയും, മലയാള വാർത്തകള്‍
X

റെസ്റ്റോറന്റിൽനിന്ന് 1.6 മില്യൺ യൂറോ (1.7 മില്യൺ ഡോളർ) വിലമതിക്കുന്ന 45 കുപ്പി വൈൻ മോഷ്ടിച്ചതിന് ദമ്പതികൾക്കെതിരെ നാല് വർഷം തടവുശിക്ഷയ്ക്കും നഷ്ടപരിഹാരത്തിനും വിധിച്ച് സ്പാനിഷ് കോടതി. പ്രിസില ലാറ ഗുവേര, കോൺസ്റ്റാന്റിൻ ദുമിത്രു എന്നിവർക്കെതിരെയാണ് നടപടി. മുൻ മെക്‌സിക്കൻ സൗന്ദര്യ റാണിയെയും പങ്കാളിയെയുമാണ് സ്‌പെയിനിൽ തടവിലാക്കിയത്. പ്രതികൾ കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണ് മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 2021 ഒക്ടോബറിൽ തെക്കുപടിഞ്ഞാറൻ സ്പെയിനിലെ കാസെറസിലെ ആട്രിയോ ഹോട്ടലിൽ നിന്നാണ് ദമ്പതികൾ വൈൻ മോഷ്ടിച്ചത്.

2021 ഒക്ടോബറിൽ വ്യാജ സ്വിസ് പാസ്പോർട്ട് ഉപയോഗിച്ച് പ്രിസില ലാറ ഗുവേര സ്‌പെയിനിലെത്തിയിരുന്നു. ആദ്യം ഹോട്ടലിലെത്തിയ പ്രിസിലയ്ക്ക് പിന്നാലെ കോൺസ്റ്റാന്റീനുമെത്തി. വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം ഇരുവരും വൈൻ കലവറയിലേക്ക് കടന്നു. ഗൈഡിനൊപ്പം കലവറ സന്ദർശിച്ച ശേഷം അടുത്ത ദിവസം പുലർച്ചെ എത്തിയാണ് ഇരുവരും വൈൻ മോഷ്ടിച്ചത്. മോഷ്ടിച്ച താക്കോലുപയോഗിച്ച് ഇരുവരും വീണ്ടും നിലവറയിലെത്തി വൈൻ മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ജീവനക്കാരുടെ ശ്രദ്ധ തിരിച്ചാണ് ഇവർ വൈൻ നിലവറയുടെ താക്കോൽ മോഷ്ടിച്ചത്. എന്നാൽ പ്രതികൾ കോടതിയിൽ കുറ്റം നിഷേധിച്ചു.

കവർച്ചയ്ക്ക് മുന്നോടിയായി ദമ്പതികൾ മൂന്ന് തവണ ഇതേ ഹോട്ടലിലെത്തി സന്ദർശനം നടത്തിയിട്ടുണ്ടെന്നാണ് വിവരം. 19-ാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ വിലപിടിപ്പുള്ള വൈനടക്കമാണ് ഇവർ മോഷ്ടിച്ചത്. ഇതിന് 3,50,000 യൂറോ ആണ് വില. മോഷണത്തിന് പിന്നാലെ ഒളിവിൽ പോയ ഇവരെ ഒൻപത് മാസത്തോളം പൊലീസ് തിരഞ്ഞു. മോണ്ടിനെഗ്രോയിൽ നിന്ന് ക്രൊയേഷ്യയിലേക്ക് കടക്കുന്നതിനിടെ ഇരുവരെയും ജൂലൈയിൽ പിടികൂടുകയായിരുന്നു. എന്നാൽ ദമ്പതികളിൽ മോഷ്ടിച്ച വൈൻ കണ്ടെത്താനായിട്ടില്ല. 7,50,000 യൂറോയിലധികം തുക പ്രതികൾ നഷ്ടപരിഹാരം നൽകണമെന്നാണ് സ്പാനിഷ് കോടതിയുടെ വിധി.

TAGS :

Next Story