സി.ഇ.ഒയുടെ ഒറ്റ സൂം കോളിൽ ജോലി നഷ്ടമായത് 900 പേർക്ക് !
തന്റെ തൊഴിൽജീവിതത്തിൽ ഇത് രണ്ടാംതവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാൻ ആഗ്രഹമില്ലെന്നും ഗാർഗ് പറയുന്നുണ്ട്
സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് ബെറ്റർ ഡോട്ട് കോം സി.ഇ.ഒ. വിശാൽ ഗാർഗ്. കമ്പനിയുടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. വിശാലിന്റെ സൂം കോളിൽ പങ്കെടുത്ത ജീവനക്കാരിൽ ഒരാൾ ഇത് റെക്കോഡ് ചെയ്യുകയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു. നിരവധിപ്പേരുടെ ജോലി പോയ സൂ കോൾ ഡിസംബർ ഒന്നിനായിരുന്നു നടന്നത്.
നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയല്ല ഇത്. ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന സംഘത്തിൽ നിങ്ങളുമുണ്ട്. നിങ്ങളുടെ ഇവിടുത്തെ ജോലി ഉടൻ അവസാനിക്കുകയാണ്- ഗാർഗ് വീഡിയോയിൽ പറയുന്നത് കാണാം.
തന്റെ തൊഴിൽജീവിതത്തിൽ ഇത് രണ്ടാംതവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാൻ ആഗ്രഹമില്ലെന്നും ഗാർഗ് പറയുന്നുണ്ട്. കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോൾ താൻ കരഞ്ഞെന്നും ഗാർഗ് കൂട്ടിച്ചേർക്കുന്നു.
Adjust Story Font
16