Quantcast

അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നും പക്ഷേ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍

MediaOne Logo

Web Desk

  • Updated:

    2022-07-29 01:52:46.0

Published:

29 July 2022 1:51 AM GMT

അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്
X

വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ വീണ്ടും ഇടിവ്. മൂന്ന് മാസത്തിനിടെ സാമ്പത്തിക വളർച്ചയില്‍ 0.9 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതായി നാഷണല്‍ ബ്യൂറോ ഓഫ് എക്കോണമിക് എന്ന സംഘടന സൂചന നല്‍കി. രാജ്യത്ത് സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നും പക്ഷേ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.

നാല് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പണപ്പെരുപ്പത്തിന് സാക്ഷ്യം വഹിച്ച മാസത്തിലൂടെയാണ് അമേരിക്ക കടന്നുപോയത്. പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ അമേരിക്കന്‍ സെന്‍ട്രല്‍ബാങ്ക് തുടർച്ചയായി രണ്ട് തവണ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. 1980ന് ശേഷമുള്ള ഉയർന്ന പണപ്പെരുപ്പമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പലചരക്ക് സാധനങ്ങള്‍, പെട്രോള്‍, മറ്റ് ആവശ്യവസ്തുകള്‍ക്കെല്ലാം രാജ്യത്ത് ഉയർന്ന വിലയാണ്. അമേരിക്കയിലെ സോഷ്യല്‍ മീഡിയ ഭീമന്‍മാർ വരെ പുതിയ നിയമനങ്ങള്‍ കുറയ്ക്കാന്‍ പദ്ധതി ഇടുകയാണ്.

എന്നാല്‍ കോവിഡ് കാലത്തുണ്ടായ തൊഴിലിലായ്മ പരിഹരിച്ച് വരികയാണെന്നും വെല്ലുവിളികളെ തരണം ചെയ്യാനാകുമെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.

TAGS :

Next Story